Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:44 AM IST Updated On
date_range 29 Oct 2017 10:44 AM ISTമഴയിൽ സ്‌കൂൾ മതിലും സംരക്ഷണഭിത്തിയും തകർന്നു
text_fieldsbookmark_border
ആറ്റിങ്ങൽ: കനത്തമഴയെത്തുടർന്ന് ആലംകോട് വഞ്ചിയൂർ ഗവ. യു.പി സ്കൂളിെൻറ മതിലും സംരക്ഷണഭിത്തിയും തകർന്നു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ആലംകോട് നഗരൂർ റോഡരികിലെ ഭിത്തിയാണ് ഇടിഞ്ഞത്. റോഡിൽനിന്ന് 25 അടിയിലേറെ ഉയരത്തിലാണ് കെട്ടിടങ്ങൾ. ഇവിടെ സ്‌കൂളിലേക്ക് കയറിപ്പോകാൻ ചെറിയ റോഡ് നിർമിച്ചിട്ടുണ്ട്. സ്‌കൂളിലേക്കുള്ള റോഡ് തിരിയുന്ന മൂലയാണ് ഇടിഞ്ഞുവീണത്. ഈ ഭാഗത്ത് കിണറും ഒരുകെട്ടിടവുമുണ്ട്. കുട്ടികൾക്ക് വിവിധ വിഷയങ്ങളിലുള്ള പ്രവൃത്തിപരിചയത്തിന് പരിശീലനം നൽകുന്നത് ഈ കെട്ടിടത്തിലാണ്. സംരക്ഷണഭിത്തി തകർന്നതോടെ ഇത് രണ്ടും അപകടഭീഷണിയിലാണ്. 15 വർഷം മുമ്പാണ് ഇവിടെ സംരക്ഷണഭിത്തി നിർമിച്ചത്. മഴ പെയ്തുകൊണ്ടിരുന്നതിനാൽ റോഡിൽ കാൽനടക്കാർ ഇല്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story