Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.പി.സി.സി ഭാരവാഹി...

കെ.പി.സി.സി ഭാരവാഹി തെരഞ്ഞെടുപ്പ് സ്​റ്റേ ചെയ്യണമെന്ന ഹരജി തള്ളി

text_fields
bookmark_border
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തള്ളി. കോൺഗ്രസ് പ്രവർത്തകനായ എസ്. ബാഹുവാണ് െതരഞ്ഞെടുപ്പ് നിർത്തിവെക്കണമെന്നും സംഘടനയിൽ സ്വജനപക്ഷപാതമുണ്ടെന്നും ആരോപിച്ച് ഹരജി നൽകിയത്. ഇതിനെതുടർന്ന് കോടതി സെപ്റ്റംബർ 28ന് ഇടക്കാല സ്റ്റേ നൽകിയിരുന്നു. എന്നാൽ, കോൺഗ്രസിന് സ്വന്തം ഭരണഘടന നിലവിലുണ്ടെന്നും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ കോടതികൾ ഇടപെടാവൂ എന്ന് സുപ്രീംകോടതി വിധി നിലനിൽക്കുന്നുണ്ടെന്ന് കെ.പി.സി.സിയുടെ അഭിഭാഷകർ വാദിച്ചു. ഇതു കണക്കിലെടുത്ത് തിരുവനന്തപുരം മുൻസിഫ് കോടതി ഹരജി തള്ളുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story