Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:50 AM IST Updated On
date_range 28 Oct 2017 10:50 AM ISTകുണ്ടറയുടെ ഫുട്ബാൾ പാരമ്പര്യം തിരിച്ചുപിടിക്കണം ^-എം.എൽ.എ
text_fieldsbookmark_border
കുണ്ടറയുടെ ഫുട്ബാൾ പാരമ്പര്യം തിരിച്ചുപിടിക്കണം -എം.എൽ.എ കുണ്ടറ: ഫുട്ബാൾ ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിൽ കുണ്ടറ മികവ് പുലർത്തിയിരുന്ന കേന്ദ്രമായിരുന്നെന്നും ആ പരമ്പര്യം തിരിച്ചുപിടിക്കാൻ കായികേപ്രമികളും ജനപ്രതിനിധികളും ഒന്നിച്ച് ഉത്സാഹിക്കണമെന്നും എം. നൗഷാദ് എം.എൽ.എ. പതിനാറാമത് സംസ്ഥാന ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ് കുണ്ടറ കുഴിമതിക്കാട് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ബേസ്ബാൾ അസോസിയേഷൻ ജില്ല രക്ഷാധികാരി ജി. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. കരീപ്ര പഞ്ചായത്ത് പ്രസിഡൻറ് ജെ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. സുന്ദരേശൻ പിള്ള, കെ.എസ്. അശോക് കുമാർ, കേരള ബേസ്ബാൾ അസോസിയേഷൻ സെക്രട്ടറി കെ.എം. ഷാഹുൽ ഹമീദ്, കെ. സോമയാജി, ഡോ. ജോർജ് തോമസ്, വി. ഗോപാലകൃഷ്ണൻ, ടി. ആലീസ്, എസ്.ആർ. ഷീജ, വേണുഗോപാൽ, കെ.ജി. ഉദയകുമാർ, ബി.ആർ. വിനോദ്, പ്രവീൺ രാജു, സുജിത്, ഡോ.ജി. ബാബു രാജേന്ദ്രപ്രസാദ്, അനിൽ ഞാലിയോട്, ബി. ബിജു എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ മത്സരമാണ് ആരംഭിച്ചത്. ആൺകുട്ടികളുടെ മത്സരങ്ങൾ ഇന്ന് സമാപിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റനും കേരള ബ്ലാസ്റ്റേഴ്സ് സോണൽ ഇൻ ചാർജുമായ കെ. അജയൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 11ന് പെൺകുട്ടികളുടെ മത്സരങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ ഉദ്ഘാടനം ചെയ്യും. കേരള ബേസ്ബാൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻറ് ജാജു ബാബു അധ്യക്ഷത വഹിക്കും. 30ന് വൈകീട്ട് നാലിന് ചാമ്പ്യൻഷിപ് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story