Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:50 AM IST Updated On
date_range 28 Oct 2017 10:50 AM ISTശക്തമായ മഴയിൽ നടപ്പാലം ഒലിച്ചുപോയി
text_fieldsbookmark_border
പത്തനാപുരം: ശക്തമായ മഴയിൽ നിരവധിപേരുടെ ആശ്രയമായിരുന്ന നടപ്പാലം ഒലിച്ചുപോയി. നടുക്കുന്ന് കമുകുംചേരി പ്രധാനപാതയിൽ മാക്കുളം പാലത്തിെൻറ നിർമാണത്തിെൻറ ഭാഗമായി നിർമിച്ച നടപ്പാതയാണ് തകര്‍ന്നത്. ഇതോടെ ഇരുകരകളിലും എത്താനാകാതെ ഗ്രാമവാസികൾ ദുരിതത്തിലാണ്. തോടിന് കുറുകെ ഉയരത്തിലല്ലാതെയുള്ള നടപ്പാലത്തിെൻറ നിർമാണഘട്ടത്തിൽ തന്നെ നാട്ടുകാർ മഴക്കാലത്ത് പാലം മുങ്ങാനും ഒലിച്ചുപോകാനും സാധ്യതയുണ്ടെന്ന് അധികൃതരെ അറിയിച്ചിരുന്നു. ഉയരത്തിൽ പാലം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇൗ ആവശ്യം പരിഗണിക്കാതെ കരാറുകാരൻ താൽക്കാലിക നടപ്പാലം പണിയുകയായിരുന്നു എന്നാക്ഷേപമുണ്ട്. നടപ്പാലം ഒലിച്ചുപോയതോടെ മാക്കുളം, ചെന്നിലമൺ, കമുകുംചേരി, പാവുമ്പ നിവാസികളാണ് ബുദ്ധിമുട്ടിലായത്. സ്കൂള്‍ കോളജ് വിദ്യാർഥികളും കശുവണ്ടി ഫാക്ടറി തൊഴിലാളികളും മറ്റുള്ളവരും സമാന്തരവാഹനങ്ങളെ ആശ്രയിച്ച് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. നിലവിൽ വലിയ മരം കടപുഴകി തോടിന് കുറുകെ വീണതിലൂടെയാണ് യാത്ര. കുട്ടികളും സ്ത്രീകളും മറ്റും ഇതുവഴി പോയാൽ അപകടം ഉറപ്പാണ്. തകർന്ന് കിടക്കുന്ന കോങ്കൽ മാക്കുളം സമാന്തരപാത നവീകരിച്ചാൽ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും. അപകടരഹിതമായ നിലയിൽ നടപ്പാലം നിർമിച്ചതിന് ശേഷം കരാറുകാരൻ പുതിയപാലത്തിെൻറ പണികൾ നടത്തിയാൽ മതിയെന്നാവശ്യപ്പെട്ട് പൗരസമതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ. കൗതുകവും വിജ്ഞാനവും പകര്‍ന്ന് ഗദ്ദിക നാടന്‍ കലാമേള പത്തനാപുരം: കൗതുകവും വിജ്ഞാനവും പകര്‍ന്ന് ഗദ്ദിക നാടന്‍കലാമേള. മേളയുടെ അഞ്ചാംദിനത്തിൽ സ്കൂള്‍ വിദ്യാർഥികളാണ് കൂടുതലും എത്തിയത്. പുരാതന ഗോത്ര ഉപകരണപ്രദര്‍ശനവും ഗോത്രഗ്രാമവും പവലിയനുകളും ഏറെ പുത്തനറിവുകള്‍ വിദ്യാർഥികള്‍ക്ക് നല്‍കി. പട്ടാഴി ഗവ. ഹൈസ്കൂൾ, പത്തനാപുരം മൗണ്ട് താബോർ, സെൻറ് സ്റ്റീഫൻ സ്കൂളുകളില്‍നിന്ന് ആയിരത്തിലധികം വിദ്യാർഥികളാണ് എത്തിയത്. സ്റ്റാളുകളില്‍ ഒരുക്കിയിരിക്കുന്ന ഈറ്റ ഉല്‍പന്നങ്ങൾ, കളിമണ്‍ വസ്തുക്കൾ, ചൂരല്‍ ഉല്‍പന്നങ്ങൾ, മരത്തിെൻറ തടിയുംവേരും ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ, തെങ്ങിെൻറ വിവിധഭാഗങ്ങള്‍ കൊണ്ടുള്ള വസ്തുകള്‍ എന്നിവയുടെ നിർമാണവും ഉപയോഗവും കുട്ടികള്‍ക്ക് പുതിയ അനുഭവമായി. പാഠപുസ്തകങ്ങളില്‍ മാത്രം കണ്ട് പരിചയിച്ച ആദിമനിവാസിയുടെ ജീവിതവും സാഹചര്യങ്ങളും അടുത്തറിയാനെത്തിയ കുട്ടികളുടെ ഇവ അതിശയവും ആനന്ദവുമായി. നവ്യാനുഭവങ്ങള്‍ പകര്‍ന്ന ആവേശത്തിലാണ് കുട്ടികള്‍ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story