Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് തുലാവർഷമെത്തി

text_fields
bookmark_border
തിരുവനന്തപുരം: ഇടവപ്പാതിക്കൊരു ഇടവേളനൽകി സംസ്ഥാനത്ത് തുലാവർഷം (വടക്ക്-കിഴക്കൻ മൺസൂൺ) പെയ്തിറങ്ങുന്നു. തുലാവർഷത്തി‍​െൻറ വരവറിയിച്ച് തെക്കൻ കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴ ലഭിച്ചുതുടങ്ങിയതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തരക്കേടില്ലാത്ത മഴ സമ്മാനിച്ചാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവ ഇടവപ്പാതി കേരളത്തിൽനിന്ന് പിൻവാങ്ങിയത്. കഴിഞ്ഞവർഷം ഇടവപ്പാതിയിൽ 34 ശതമാനം മഴയുടെ കുറവുണ്ടായ സ്ഥാനത്ത് ഇത്തവണ ഒമ്പത് ശതമാനത്തി‍​െൻറ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായത് 2037.7 മി.മീ പ്രതീക്ഷിച്ചിടത്ത് 1855.9 മി.മീറ്റർ മഴ കിട്ടിയിട്ടുണ്ട്. കഴിഞ്ഞവർഷം തുലാവർഷത്തിലും കേരളത്തിന് തിരിച്ചടി നേരിട്ടിരുന്നു. 62 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഇത്തവണ ഇടവപ്പാതിയിയിലുണ്ടായ മാറ്റം തുലാവർഷത്തെയും കാര്യമായി സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ നിരീക്ഷകർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story