Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:47 AM IST Updated On
date_range 28 Oct 2017 10:47 AM ISTപുനലൂർ സഹകരണ ബാങ്ക് െഡയറി ഫാം ആരംഭിക്കും
text_fieldsbookmark_border
പുനലൂർ: പുനലൂർ സഹകരണ ബാങ്ക് വൈവിധ്യവത്കരണ ഭാഗമായി െഡയറി ഫാമും സൂപ്പർമാർക്കറ്റും ആരംഭിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് ലാഭകരമാക്കാനും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമാണ് പുതിയസംരംഭങ്ങൾ. അേഞ്ചക്കർ സ്ഥലത്താണ് െഡയറി ഫാം ആരംഭിക്കുന്നത്. പുനലൂർ നഗരത്തിലെ ജനങ്ങൾക്ക് ശുദ്ധമായ പാൽ നൽകുന്നതിനൊപ്പം അധികംവരുന്നത് ഉപയോഗിച്ച് വിവിധയിനം ചോക്ലേറ്റ് ഉണ്ടാക്കാനാണ് പദ്ധതി. ഹൈപ്പർ മാർക്കറ്റിനുള്ള അനുമതിക്കായി സഹകരണവകുപ്പിനെ സമീപിച്ചിട്ടുണ്ട്. കൂടാതെ, കലയനാട്ട് നാനൂറോളം ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയം ഉദ്ഘാടനത്തിന് സജ്ജമാകും. സൂപ്പർമാർക്കറ്റ് സ്ഥാപിക്കാനുള്ള കെട്ടിടംനൽകുന്നതിന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് നഗരസഭ എ.പി.ജെ. അബ്ദുൽകലാം മെമ്മോറിയൽ ഷോപ്പിങ് കോംപ്ലക്സിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനവും സഹകാരിസംഗമവും തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് സ്വയംവര ഹാളിൽ നടക്കും. പൊതുസമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. വെബ്സൈറ്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും സഹകാരിസംഗമം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനനും ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡ് വിതരണം, മുതിർന്ന സഹകാരികളെ ആദരിക്കൽ, ചികിത്സസഹായധനം വിതരണം, ഗവ. എൽ.പി.എസുകൾക്കുള്ള സഹായവിതരണം എന്നിവയും നടക്കും. ബാങ്ക് പ്രസിഡൻറ് ടൈറ്റസ് സെബാസ്റ്റ്യൻ, ഭരണസമിതി അംഗങ്ങളായ ഇ.കെ. റോസ്ചന്ദ്രൻ, എം. വിജയൻ ഉണ്ണിത്താൻ, സെക്രട്ടറി എ.ആർ. നൗഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story