Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യപസംഘത്തെ...

മദ്യപസംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ ഒരുസംഘം തടഞ്ഞു

text_fields
bookmark_border
കൊട്ടാരക്കര: പള്ളിക്കല്‍ കരിച്ചാലില്‍ . കാലിന് ഗുരതര പരിക്കേറ്റയാളെ തള്ളിയിട്ടെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം പൊലീസിനെ തടഞ്ഞത്. എസ്.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പൊലീസ് ജീപ്പി​െൻറ താക്കോല്‍ ഊരിയെടുക്കുകയുംചെയ്തു. പരിക്കേറ്റ കരിച്ചാല്‍ സ്വദേശി രഞ്ജിത്തിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പ്രദേശത്ത് മദ്യപാനികള്‍ സംഘര്‍ഷമുണ്ടാക്കുന്നതായി നിരവധിതവണ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീെസത്തിയത്. മദ്യപിച്ച നിലയില്‍ കണ്ടെത്തിയ ചിലരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രകോപിതരായ സംഘം പൊലീസ് വാഹനത്തി​െൻറ താക്കോല്‍ ഊരിയെടുക്കുകയും എസ്.ഐയെ കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയുമായിരുെന്നന്ന് സ്പെഷല്‍ബ്രാഞ്ചി​െൻറ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സ്ഥലത്തെത്തിയ പൊലീസ് രഞ്ജിത്തിനെ പിടിച്ചു തള്ളുകയായിരുന്നുവെന്നും അപകടത്തില്‍ പരിക്കേറ്റിരുന്ന ഇയാള്‍ റോഡില്‍ വീണെന്നുമാണ് നാട്ടുകാർ പറയുന്നത്. കൊട്ടാരക്കര പ്രിന്‍സിപ്പല്‍ എസ്.ഐ സി.കെ. മനോജി​െൻറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയിട്ടും സംഘര്‍ഷത്തിന് അയവുണ്ടായില്ല. നേതാക്കള്‍ ഡിവൈ.എസ്.പിയുമായി ബന്ധപ്പെടുകയും അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തതോടെയാണ് തടഞ്ഞുെവച്ച പൊലീസുകാരെയും വാഹനത്തേയും വിട്ടുനല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story