Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തെ...

കേരളത്തെ അപമാനിക്കാനുള്ള ബി.​െജ.പി ശ്രമത്തെ ചെറുക്കും ^കാനം

text_fields
bookmark_border
കേരളത്തെ അപമാനിക്കാനുള്ള ബി.െജ.പി ശ്രമത്തെ ചെറുക്കും -കാനം പുനലൂർ: ഇന്ത്യൻ ജനതക്ക് മുന്നിൽ കേരളത്തെ അപമാനിക്കാനുള്ള ബി.െജ.പി ശ്രമത്തെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപിക്കുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫി​െൻറ നേതൃത്വത്തിൽ നടത്തുന്ന ജനജാഗ്രത തെക്കൻമേഖല യാത്രക്ക് പുനലൂർ മാർക്കറ്റ് ജങ്ഷനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കാർ പറയുന്നത് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളെ കണ്ട് പഠിക്കണമെന്നാണ്. എന്നാൽ, കേരളം സാക്ഷരതയിലും ആരോഗ്യ-വിദ്യാഭ്യാസമേഖലയിലും മതസൗഹാർദത്തിലും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളം മത്സരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളോടല്ല, മറിച്ച് യൂറോപ്പിലെ രാജ്യങ്ങളോടാണ്. രാജ്യത്തി​െൻറ സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ആർ.എസ്.എസുകാർ ജനങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ മുന്നോട്ടുവന്നാൽ ജനത പരിഹസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.െഎ പുനലൂർ മണ്ഡലം സെക്രേട്ടറിയറ്റംഗം ജോബോയ് പെരേര അധ്യക്ഷത വഹിച്ചു. എ. വിജയരാഘവൻ, ഉഴമലക്കൽ വേണുഗോപാൽ, പി.എം. മാത്യു, ജോർജ് തോമസ്, ബാബു കാർത്തികേയൻ, സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്, കെ. രാജു, സി.പി.െഎ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, എസ്. ജയമോഹൻ, ജോർജ് മാത്യു, എസ്. ധർമരാജൻ, സജിലാൽ, ആർ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story