Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമംഗലപുരം^വിമാനത്താവളം...

മംഗലപുരം^വിമാനത്താവളം ദേശീയപാത കേരളത്തി​െൻറ ​െഎ.ടി ഇടനാഴിയാകും ^മുഖ്യമന്ത്രി

text_fields
bookmark_border
മംഗലപുരം-വിമാനത്താവളം ദേശീയപാത കേരളത്തി​െൻറ െഎ.ടി ഇടനാഴിയാകും -മുഖ്യമന്ത്രി തിരുവനന്തപുരം: മംഗലപുരം മുതൽ വിമാനത്താവളം വരെയുള്ള ദേശീയപാത കേരളത്തി​െൻറ െഎ.ടി ഇടനാഴിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗലപുരം മുതൽ വിഴിഞ്ഞം വരെയുള്ള ദേശീയപാതയുടെ ഇരുവശവുമുള്ള പ്രദേശങ്ങൾ സംസ്ഥാനത്തി​െൻറ ഏറ്റവും പ്രധാന സാമ്പത്തിക സമാഹരണ മേഖലയായി മാറുകയാണ്. ടെക്നോസിറ്റിയുടെ വരവ്, ടെക്നോപാർക്കി​െൻറ ഒന്നും രണ്ടും മുന്നും ഘട്ടങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളം, കോവളം, വിഴിഞ്ഞം പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ ഈ ദേശീയപാതയുടെ ഇരുവശങ്ങളിലുമായാണ് സ്ഥിതിചെയ്യുന്നത്. ക്ലാസ് മുറികൾ കൂടുതൽ സ്മാർട്ടാകാനും സാങ്കേതികവിദ്യാഭ്യാസം പൂർത്തിയാകുന്ന മുറക്ക് ജോലിയിൽ പ്രവേശിക്കാനോ, സംരംഭങ്ങൾ തുടങ്ങാനോ കഴിയുന്ന ഒരു പുതിയ തലമുറയെ രൂപപ്പെടുത്താൻ സർക്കാർ ഇടപെടും. സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക-സാമ്പത്തിക ജീവിതത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാന്നിധ്യം ശക്തമാക്കാൻ നോളജ് സിറ്റി നിർണായകമായ സാന്നിധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story