Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

നെട​ുമങ്ങാട്​^പൊന്മുടി സംസ്​ഥാന പാതയിൽ പാലം തകർന്നനിലയിൽ

text_fields
bookmark_border
നെടുമങ്ങാട്-പൊന്മുടി സംസ്ഥാന പാതയിൽ പാലം തകർന്നനിലയിൽ വിതുര: നെടുമങ്ങാട്-പൊന്മുടി സംസ്ഥാന പാതയിൽ വിതുര ശിവൻകോവിൽ ജങ്ഷനിലെ പാലം ശോച്യാവസ്ഥയിൽ. തോടിന് കുറുകെ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ പാലത്തി​െൻറ ഉയരം കുറഞ്ഞ കൈവരികൾ ഭാഗികമായി തകർന്നനിലയിലാണ്. കോൺക്രീറ്റ് പാളികൾ അടർന്ന് വീഴാനും തുടങ്ങിയിട്ടുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തി​െൻറ പൊന്മുടി, കല്ലാർ, പേപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സന്ദർശകരുടെ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നത് ഇതുവഴിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർചി​െൻറ (െഎസർ) നിർമാണാവശ്യങ്ങൾക്കുള്ള സാധനങ്ങളുമായി അമിതഭാരമുള്ള ലോറികളും പാലത്തിലൂടെ കടന്നുപാകുന്നുണ്ട്. പ്രധാനപാതയിലെ പാലം പുനർനിർമിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story