Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:47 AM IST Updated On
date_range 28 Oct 2017 10:47 AM ISTഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനം
text_fieldsbookmark_border
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഒക്ടോബര്‍ 31 സമുചിതമായി ആചരിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചു. രാവിലെ 9.30ന് ഇന്ദിര ഭവനില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസെൻറ നേതൃത്വത്തില്‍ പുഷ്പാര്‍ചനയും സര്‍വമത പ്രാർഥനയും സംഘടിപ്പിക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും പുഷ്പാര്‍ചനയും സര്‍വമത പ്രാർഥനയും നടത്തും. അന്ന് വൈകീട്ട് നാലിന് സംസ്ഥാനത്തെ മുഴുവൻ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ 'വര്‍ഗീയ ഫാഷിസത്തിനെതിരെ ജനകീയസമ്മേളനം' എന്ന പേരില്‍ ഫാഷിസ്റ്റ് വിരുദ്ധസമ്മേളനങ്ങളും റാലിയും സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജന.സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story