Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:44 AM IST Updated On
date_range 28 Oct 2017 10:44 AM ISTമികവിലേക്ക് ചുവടുവെക്കാൻ -മടവൂർ എൻ.എസ്.എസിൽ 'ശ്രദ്ധ'ക്ക് തുടക്കം
text_fieldsbookmark_border
കിളിമാനൂർ: പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മിടുക്കരാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ ആരംഭിച്ച 'ശ്രദ്ധ- മികവിലേക്ക് ഒരു ചുവട്' വിദ്യാഭ്യാസ യജ്ഞ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മടവൂർ എൻ.എസ്.എസ് എച്ച്.എസ്.എസിൽ പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച്, എട്ട് ക്ലാസുകളിലാണ് ആദ്യഘട്ടമായി പദ്ധതി തുടങ്ങുന്നത്. മലയാളം, ഇംഗ്ലീഷ്, സയൻസ്, കണക്ക് എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് അധിക 'ശ്രദ്ധ' നൽകുന്നത്. സ്കൂൾ പഠനസമയത്തിന് ശേഷമാണ് പരിശീലനം നൽകുന്നത്. പി.ടി.എ പ്രസിഡൻറ് കെ. സുജീന്ദ്രൻ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക എസ്. വസന്തകുമാരി, സ്റ്റാഫ് സെക്രട്ടറി എം. തമീമുദ്ദീൻ, ടി. ശാന്തകുമാരക്കുറുപ്പ്, ഒ. അമ്പിളി, ബിജു ആർ.എസ്, കവിത ഒ.ബി, ദീപ നായർ, സജിത ആർ.എം, ആർ. ബിന്ദു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story