Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:50 AM IST Updated On
date_range 27 Oct 2017 10:50 AM ISTടെക്നോസിറ്റി സപ്ലിമെൻറ് ഭാവിയിലേക്കുള്ള ചുവടും കരുതലുമായി അറിവിെൻറ നഗരി
text_fieldsbookmark_border
വിവരസാങ്കേതികത ത്വരിതഗതിയിലുള്ള മാറ്റത്തിെൻറ അരങ്ങാണ്. ഓരോ പ്രദേശത്തും സമൂഹത്തിലും വിവരസാങ്കേതിക വിനിമയത്തിനും വിദ്യാഭ്യാസത്തിനും ആവശ്യമായ സ്ഥാപനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഉണ്ടാകുകയും അതെല്ലാം സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റത്തെ പ്രതിഫലിപ്പിച്ച് വളരുകയും വേണം. കേരളത്തിൽ ആദ്യമായി വിവരസാങ്കേതികരംഗത്തെ മികവും ഗവേഷണവികസനവും ലക്ഷ്യമിട്ട് ആരംഭിച്ച സ്ഥാപനമാണ് ടെക്നോപാർക്ക്. ടെക്നോസിറ്റിയെന്ന പേരിൽ ടെക്നോപാർക്കിെൻറ അനുബന്ധമായി ആരംഭിക്കുന്ന സ്ഥാപനം പുതുതലമുറ മാറ്റത്തെ കേരളം ഉൾക്കൊണ്ടതിെൻറ സൂചനയാണ്. സാങ്കേതികവിദ്യയെ കേരളത്തിെൻറ സാമൂഹിക-സാമ്പത്തികരംഗത്തെ വികാസത്തിെൻറ ഉത്തോലകമാക്കുക എന്ന ലക്ഷ്യമാണ് ടെക്നോസിറ്റിയുടെ നിർമാണത്തിന് പിന്നിലുള്ളത്. ടെക്നോസിറ്റി സത്യത്തിൽ അറിവിെൻറ നഗരിയാണ്. െഎ.ടി രംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം േകരളത്തിന് കൈവരുന്നത് ഒരുലക്ഷം തൊഴിലവസരങ്ങളും. ലോക ഐ.-ടി ഭൂപടത്തില്‍ കേരളത്തിന് സ്ഥാനമുറപ്പിക്കാനുള്ള സുപ്രധാന ശ്രമമാണ് ടെക്‌നോസിറ്റിയിലൂടെ നടപ്പാകുന്നത്. ഐ.-ടിയിലെ പുത്തന്‍ പ്രവണതകളായ കോഗ്നിറ്റിവ് അനലറ്റിക്‌സ്, ഫിന്‍ടെക്, സ്‌പെയ്‌സ് ആപ്ലിക്കേഷന്‍സ്, ബ്ലോക്ക് ചെയിന്‍, സൈബര്‍ സെക്യുരിറ്റി, ഇ--മൊബിലിറ്റി തുടങ്ങിയ നവയുഗ സേങ്കതങ്ങളുടെ കേന്ദ്രമായി മാറുന്ന ടെക്‌നോസിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ ഫ്യൂച്ചറിസ്റ്റിക് ഐ.ടി പാര്‍ക്കായി മാറുമെന്നാണ് പ്രതീക്ഷ. പള്ളിപ്പുറം, മംഗലപുരം ഭാഗത്തായി ദേശീയപാതക്ക് ഇരുവശവുമായി 400 ഏക്കറിലാണ് ടെക്‌നോസിറ്റി യാഥാർഥ്യമാകുന്നത്.- ഇതില്‍ 300 ഏക്കര്‍ ഐ.-ടി, ഐ.-ടി അനുബന്ധ മേഖലകളിലുള്ള വികസനത്തിനായി മാറ്റുേമ്പാൾ 100 ഏക്കറില്‍ രാജ്യത്തെ ആദ്യത്തെ നോളജ് സിറ്റിയും ഉയരും.- രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ആദ്യത്തെ ഐ.-ടി കെട്ടിടം പണിതുയര്‍ത്തുന്നത്.- 2019ല്‍ പൂർണമായും പ്രവര്‍ത്തനയോഗ്യമാക്കുന്ന മുറക്ക് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെറുകിട, ഇടത്തരം ഐ.-ടി കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഈ കെട്ടിടത്തില്‍ സ്ഥലം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.- സ്ഥലംനൽകി പങ്കാളിത്ത വികസനം സാധ്യമാക്കുന്ന രീതിയാണ് സ്വീകരിക്കുക. സ്റ്റാർട്ടപ് സംരംഭങ്ങൾക്കും ടെക്നോസിറ്റിയിൽ പ്രോത്സാഹനം നൽകുന്നുണ്ട്. വൻകിട കമ്പനികളുമായി ബന്ധപ്പെടാനുള്ള അവസരവും അക്കാദമി പങ്കാളിത്തവും സ്റ്റാർട്ടപ് കമ്പനികളുടെ വളർച്ചക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം- ടാറ്റാ കണ്‍സള്‍ട്ടന്‍സി 97 ഏക്കര്‍ ഏറ്റെടുത്തിട്ടുണ്ട്. സണ്‍ടെക്, ഐ.ഐ.ഐ.ടി.എം.കെ, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കേസ്) തുടങ്ങിയ സ്ഥാപനങ്ങളും സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. െഎ.െഎ.ടി.എം.കെ ടെക്നോസിറ്റിക്കും സ്റ്റാർട്ടപ്പുകൾക്കും വേണ്ട അക്കാദമിക സഹായം ഉറപ്പുവരുത്തും. മറ്റ് െഎ.ടി പാർക്കുകളെ പോലെ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി വിപണന സാധ്യതയൊരുക്കുക മാത്രമല്ല, അത്യാധുനിക സാേങ്കതികവിദ്യ സേങ്കതങ്ങൾ സംബന്ധിച്ച് ഗവേഷണ മേഖലയിൽ ഉൗന്നൽ നൽകി സാമൂഹിക ജീവിതത്തിെൻറ വിവിധ മേഖലകളിൽ അവ പ്രാവർത്തികമാക്കുക കൂടിയാണ് ടെക്േനാസിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമാക്കുകയാണ് സംസ്ഥാന സർക്കാർ ഇതിലൂടെ ഉദ്ദേശിക്കുന്നത്. ടെക്നോസിറ്റിക്ക് വേണ്ട ജലം, വൈദ്യുതി വിതരണ സംവിധാനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 3.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം നടത്തും. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, സി. ദിവാകരൻ എം.എൽ.എ, എ. സമ്പത്ത് എം.പി, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, െഎ.ടി സെക്രട്ടറി എം. ശിവശങ്കർ, ടെക്നോപാർക് സി.ഇ.ഒ ഋഷികേശ് നായർ എന്നിവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story