Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വീട്​ തകർന്നു

text_fields
bookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കാറ്റിലും മഴയിലും വ്യാപകനാശം. ചന്ദനക്കാവ് വടക്കേ ചെറുകരയില്‍ വീടി​െൻറ മേല്‍ക്കൂര തകര്‍ന്നു. മിന്നലില്‍ വട്ടക്കരിക്കം മേഖലയില്‍ നിരവധി വീടുകളിലെ വൈദ്യുതോപകരങ്ങള്‍‍ക്ക് നാശംനേരിട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ എത്തിയ കനത്തമഴയോടൊപ്പം വീശിയടിച്ച കാറ്റിലാണ് വടക്കേചെറുകര രശ്മിവിലാസം വീട്ടില്‍ എന്‍. രാമചന്ദ്ര​െൻറ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീടി​െൻറ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നത്. കാറ്റിൽ മേല്‍ക്കൂര ഒന്നാകെ താഴേക്ക് പതിക്കുകയായിരുന്നു. മിന്നലില്‍ വട്ടക്കരിക്കം പ്രദേശത്ത് പൂവണ്ണംമൂട്ടില്‍ തോമസി‍​െൻറയും സമീപവാസികളുടെയും വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. സെറ്റ്ടോപ് ബോക്സുകള്‍, ഫാനുകള്‍, വയറിങ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കാണ് നാശമുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story