Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:50 AM IST Updated On
date_range 27 Oct 2017 10:50 AM ISTവിക്ടോറിയ ആശുപത്രിയിൽ മുറി കിട്ടണമെങ്കിൽ ഉന്നതർ വിളിക്കണം
text_fieldsbookmark_border
കൊല്ലം: ജില്ല ആശുപത്രിയുടെ ഭാഗമായ വിക്ടോറിയ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മുറി കിട്ടുന്നിെല്ലന്ന് ആക്ഷേപം. സാധാരണക്കാർ മുറി ആവശ്യപ്പെടുേമ്പാൾ ഇല്ലെന്നാണ് പലപ്പോഴും ചുമതലയുള്ള ജീവനക്കാർ പറയുന്നത്. അതേസമയം, ജില്ല പഞ്ചായത്തോ എം.എൽ.എയോ മറ്റ് ജനപ്രതിനിധികളോ വിളിച്ചുപറയുന്നവർക്ക് ഇഷ്ടംപോലെ മുറിയുമുണ്ട്. സാധാരണക്കാർക്കുവേണ്ടി തുടങ്ങിയ വിക്ടോറിയ ആശുപത്രിയുടെ ആനുകൂല്യം ഉന്നതരുടെ ഒത്താശയോടുകൂടിയെത്തുന്ന സമ്പന്നർക്കാണ് കിട്ടുന്നത്. ചിലപ്പോൾ ആഴ്ചകൾക്കു മുമ്പുതന്നെ ജനപ്രതിനിധികൾ വിളിച്ചുപറയുന്നതിനാൽ മുറി പൂട്ടിയിടുകയാണ് പതിവ്. വിളിച്ചുപറയുന്ന ഉന്നതെൻറ പേരടക്കം രജിസ്റ്ററിൽ എഴുതിയാണ് ബുക്കിങ് രേഖപ്പെടുത്തുന്നത്. സംഭവം നിരവധിതവണ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്നാണ് രോഗികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story