Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:50 AM IST Updated On
date_range 27 Oct 2017 10:50 AM ISTഅഖില കേരള പ്രഫഷനൽ നാടകമത്സരം
text_fieldsbookmark_border
കുണ്ടറ: ഫൈൻ ആർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 18ാമത് പ്രഫഷനൽ നാടകമത്സരം ഞായറാഴ്ച ആരംഭിച്ച് നവംബർ നാലിന് അവസാനിക്കും. ഞായറാഴ്ച വൈകീട്ട് 6.30ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഇടവട്ടം രാമചന്ദ്രൻപിള്ള അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവന അവാർഡ് നേടിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി.എസ്. ബിജുവിനെയും ബ്ലഡ് ഡൊണേഷൻ പ്രവർത്തകൻ കെ.എസ്. വേണുകുമാറിനെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് ഓച്ചിറ സരിഗയുടെ രാജീവ് മമ്മിളി സംവിധാനം ചെയ്ത 'രാമേട്ടൻ' എന്ന നാടകം അവതരിപ്പിക്കും. 30ന് പ്രദീപ് റോയി സംവിധാനം ചെയ്ത തിരുവനന്തപുരം സംഘചേതനയുടെ 'മഴനിലാവ്', 31ന് വൽസൻ നിസരി സംവിധാനം ചെയ്ത തിരുവനന്തപുരം ദേശാഭിമാനിയുടെ 'പരമശുദ്ധൻ', നവംബർ ഒന്നിന് മണിലാൽ സംവിധാനം ചെയ്ത കൊല്ലം അശ്വതി ഭാവനയുടെ 'പങ്കുവെക്കാൻ ഒരു മനസ്സ്', രണ്ടിന് പൗർണമി ശങ്കർ സംവിധാനം ചെയ്ത വടകര വരദയുടെ 'ഉത്രം തിരുനാളിെൻറ കൽപനപോലെ', മൂന്നിന് ആലപ്പി പൊന്നപ്പൻ സംവിധാനംചെയ്ത ആലപ്പുഴ പ്രാർഥന കമ്യൂണിക്കേഷൻസിെൻറ 'മയിൽവാഹനം മോട്ടോർ ൈഡ്രവിങ് സ്കൂൾ', നാലിന് വൽസൻ നിസരി സംവിധാനംചെയ്ത വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിെൻറ 'ആടിവേടൻ' എന്നിവ അരങ്ങിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story