Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിറക്കരയിൽ കരനെൽ കൃഷി...

ചിറക്കരയിൽ കരനെൽ കൃഷി വിളവെടുപ്പ്

text_fields
bookmark_border
പരവൂർ: ചിറക്കര ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് നെൽ വർഷാചരണ ഭാഗമായി ഏഴര ഏക്കർ സ്ഥലത്ത് നടത്തിയ കരനെൽ കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. പ്രേമചന്ദ്രനാശാൻ ഉദ്ഘാടനം ചെയ്തു. അത്യുൽപാദനത്തിനും കീടരോഗ നിയന്ത്രണത്തിനും വൃക്ഷായുർവേദ വിധി പ്രകാരമുള്ള ജൈവിക മാർഗങ്ങൾ അവലംബിച്ച് നടപ്പാക്കിയ കരനെൽ കൃഷി വിജയമായിരുെന്നന്ന് കൃഷി ഓഫിസർ ഷെറിൻ എ. സലാം പറഞ്ഞു. വിളവെടുപ്പ് ഉത്സവച്ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.ആർ. ദീപു, കൃഷി അസിസ്റ്റൻറുമാരായ സ്മിത, പ്രഭ എന്നിവർ സംസാരിച്ചു. ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്നവർക്ക് പിടിവീഴും പരവൂർ: സ്കൂളിൽ പോകാതെ കറങ്ങി നടക്കുന്നവർ ഇനിമുതൽ പൊലീസി​െൻറ നിരീക്ഷണവലയത്തിലായിരിക്കും. ജനമൈത്രി പൊലീസ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇത്തരക്കാരെ കുടുക്കാൻ പാരിപ്പള്ളി പൊലീസ് നീക്കം തുടങ്ങി. ക്ലാസിൽകയറാതെ കറങ്ങിനടക്കുന്ന വിദ്യാർഥികളെ പിടികൂടി താക്കീത് നൽകി രക്ഷാകർത്താക്കളെയും സ്കൂൾ അധികാരികളെയും വിളിച്ചുവരുത്തി കൈമാറുന്നതാണ് പദ്ധതിയെന്ന് പാരിപ്പള്ളി എസ്.ഐ രാജേഷ് അറിയിച്ചു. ഇതുവഴി കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും ചീത്തകൂട്ടുകെട്ടുകളും തടയാനാകുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പൂതക്കുളം സ്കൂളിലെ രണ്ട് വിദ്യാർഥികളെ ഇത്തരത്തിൽ പിടികൂടി താക്കീത് നൽകി രക്ഷാകർത്താക്കളോടൊപ്പം വിട്ടയച്ചു. പാരിപ്പള്ളിയിലെ സ്കൂളിലെ വിദ്യാർഥികൾക്കും താക്കീത് നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story