Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുട്ടയ്ക്കാവ്...

മുട്ടയ്ക്കാവ് കൊലപാതകം: മന്ത്രി മേഴ്സിക്കുട്ടി ഇരയോട് നീതികാട്ടണം –ബിന്ദുകൃഷ്ണ (ചിത്രം)

text_fields
bookmark_border
കൊല്ലം: മുട്ടയ്ക്കാവിൽ കൊല്ലപ്പെട്ട ഐഷാബീവിയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്യാത്തത് പൊലീസി​െൻറ ഗുരുതരവീഴ്ചയാണെന്നും കുണ്ടറയിൽ നടക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും കൊലപാതകങ്ങളിലും ഇരയോടൊപ്പം നിൽക്കാതെ വേട്ടക്കാരനോടൊപ്പം നിൽക്കാനാണ് മന്ത്രി മേഴ്സികുട്ടി ശ്രമിക്കുന്നതെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആരോപിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാത്തപക്ഷം കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ പറഞ്ഞു. ഐഷാ ബീവിയുടെ വീട് ഡി.സി.സി പ്രസിഡൻറ് സന്ദർശിച്ചു. എസ്. വിപിനചന്ദ്രൻ, നെടുങ്ങോലം രഘു, എൻ. ഉണ്ണികൃഷ്ണൻ, നാസിമുദ്ദീൻ ലബ്ബ, ഇ. ആസാദ്, രാജേന്ദ്രപ്രസാദ്, ഷാഹിദ ഷാനവാസ്, സജീവ് കുളപ്പാടം, ഷീല ദുഷ്യന്തൻ, അമീർ മുട്ടയ്ക്കാവ്, അജിത് ലാൽ, ചന്ദ്രൻപിള്ള, ഷെഹീർ, ആസാദ്, ബഷീർകുട്ടി, സുനിൽ, ഷാഫി എന്നിവരും സന്ദർശകസംഘത്തിലുണ്ടായിരുന്നു. രക്തദാനം വ്യാപകമാക്കണം -സയ്യിദ് രിഫാഇ ഓച്ചിറ: സമുദായങ്ങൾക്കിടയിൽ സ്നേഹവും ആദരവും വളർത്താൻ ജാതിമത വ്യത്യാസമില്ലാതെ രക്തദാനം വ്യാപകമാക്കണമെന്ന് അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ബോർഡ് അംഗം മൗലാന ശൈഖ് സയ്യിദ് രിഫാഇ. ഓച്ചിറ ദാറുൽ ഉലും ഇസ്ലാമിയ്യയിൽ പയാ മെ ഇൻസാനിയ്യത്ത് സംഘടിപ്പിച്ച മാനവത സന്ദേശവും രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശൈഖ് അൻസാരി നദ്വി, അബ്ദുൽ ഷുക്കർ മൗലവി, അബ്ദുൽ സലാം മൗലവി, സുഹൈൽ മൗലവി, കൊച്ചുവിട്ടിൽ അബ്ദുസമദ് എന്നിവർ സംസാരിച്ചു. സയ്യിദ് രിഫാഇയിൽനിന്നും രക്ത ഗ്രൂപ് രേഖ ഡോക്ടർ അഹമ്മദുകുഞ്ഞ് ഏറ്റുവാങ്ങി. രക്തദാനസേനക്ക് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story