Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:47 AM IST Updated On
date_range 27 Oct 2017 10:47 AM ISTറെയിൽവേ ലെവൽ ക്രോസുകളുടെ അപ്രോച്ച് റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന്
text_fieldsbookmark_border
കൊല്ലം: അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉഴുതുമറിച്ചിട്ട റെയിൽവേ ലെവൽക്രോസുകളുടെ അപ്രോച്ച് റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് എം. നൗഷാദ് എം.എൽ.എ ആവശ്യപ്പെട്ടു. തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്ക് എഴുതിയ കത്തിലാണ് എം.എൽ.എ ആവശ്യം ഉന്നയിച്ചത്. ഇരവിപുരം മണ്ഡലത്തിലെ മയ്യനാട്, കൂട്ടിക്കട, ഇരവിപുരം, കാവൽപ്പുര, പുത്തൻചന്ത, മാടൻനട, പോളയത്തോട്, കോളജ് ജങ്ഷൻ എന്നീ ലെവൽ ക്രോസുകളുടെ അപ്രോച്ച് റോഡുകളിലെ കോൺക്രീറ്റ് പാളികളാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇളക്കിമാറ്റിയത്. ഇളക്കിമാറ്റിയ കോൺക്രീറ്റുപാളികൾ മാസങ്ങൾ കഴിഞ്ഞും പുനഃസ്ഥാപിക്കുകയോ റീ ടാറിങ് നടത്തുകേയാ ചെയ്തില്ല. ഇതുമൂലം വാഹനഗതാഗതം അസാധ്യമായി. ലെവൽക്രോസുകളിൽ അപകടങ്ങൾ നിത്യസംഭവമാണ്. തുടർന്നാണ് എം.എൽ.എ പ്രശ്നം റെയിൽവേ ഡിവിഷനൽ മാനേജറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കേരളോത്സവം: പഞ്ചഗുസ്തിക്ക് മത്സരിക്കാൻ ആളില്ല ചാത്തന്നൂർ: കേരളോത്സവത്തിൽ പഞ്ചഗുസ്തി മത്സരം ഉൾപ്പെടുത്തിയെങ്കിലും പഞ്ചായത്ത്തലത്തിൽ പങ്കെടുക്കാൻ മത്സരാർഥികളില്ല. ഇതോടെ ബ്ലോക്ക്തല മത്സരങ്ങളിൽ പങ്കെടുക്കാൻ പല ഗ്രാമപഞ്ചായത്തുകളിൽനിന്ന് പ്രതിനിധികളില്ല. നാല് ഇനങ്ങളിലാണ് പഞ്ചഗുസ്തി മത്സരം നടത്താൻ നിർദേശമുള്ളത്. 65 കിലോക്ക് താഴെ, 65--75 കിലോ, 75--85 കിലോ, 85 കിലോക്ക് മുകളിൽ എന്നിങ്ങനെ. ഇതിൽ പല ഇനങ്ങളിലും ആളില്ല. ഗ്രാമപഞ്ചായത്ത്തല മത്സരങ്ങളിൽ പഞ്ചഗുസ്തി ഇനത്തിൽ മത്സരമില്ലാതെ കഴിച്ചുകൂട്ടിയെങ്കിലും ബ്ലോക്ക് -ജില്ലതല മത്സരങ്ങളിൽ കിട്ടുന്നവരെക്കൊണ്ട് മത്സരങ്ങൾ നടത്തുക എന്ന സ്ഥിതിയിലാണ് സംഘാടകർ. നീന്തൽ മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പല ഗ്രാമപഞ്ചായത്തുകളിലും നടന്നില്ല. നീന്തൽ കുളമോ, സൗകര്യങ്ങളോ ഇല്ലാത്തതും ശാസ്ത്രീയമായി പഠിച്ചവരുടെ അസാന്നിധ്യവുമാണ് കാരണം. കാർഷിക മത്സരങ്ങളിൽ ഓലമെടയൽ മത്സരം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽ പങ്കെടുക്കുന്നവരുടെയും എണ്ണം കുറവാണ്. വയോജന തലത്തിലുള്ളവരാണ് ഈ മത്സരത്തിൽ അൽപമെങ്കിലും പങ്കെടുക്കുന്നത്. യുവതികൾ ഈ മത്സരത്തോട് മുഖംതിരിച്ച അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story