Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:47 AM IST Updated On
date_range 27 Oct 2017 10:47 AM ISTയുവകലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പിന് അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ യുവ കലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പിന് ഇൗമാസം 31ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം. ക്ലാസിക്കൽ, നാടോടി, സമകാലീന, ഗോത്ര കലാരൂപങ്ങളിൽ പരിശീലനം നേടിയ യുവകലാകാരന്മാർക്ക് പ്രതിമാസം 10,000 രൂപയുടെ ഫെലോഷിപ്പാണ് നൽകുന്നത്. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലും സാമൂഹിക കേന്ദ്രങ്ങളിലും കുട്ടികൾക്ക് കലാവിഷയങ്ങളിൽ പരിശീലനം നൽകാൻ കലാകാരന്മാർക്ക് അവസരം ലഭിക്കും. സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളിൽനിന്ന് കലാവിഷയങ്ങളിൽ നിശ്ചിത യോഗ്യത നേടിയവരും ഫോക്ലോർ കലാരൂപങ്ങളിൽ പ്രാവീണ്യമുള്ളവരുമായ 35 വയസ്സ് കവിയാത്ത 1000 യുവകലാകാരന്മാർക്ക് അപേക്ഷിക്കാം. 29 കലാരൂപങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുവർഷമാണ് കാലാവധി. മാർഗനിർേദശങ്ങൾ 10.10.2017 ലെ ജി.ഒ (എം.എസ്) 28/17/സാം.കു.വ നമ്പർ ഉത്തരവിലുണ്ട്. വിശദ വിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനും www.keralacutlure.org സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story