Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:47 AM IST Updated On
date_range 27 Oct 2017 10:47 AM ISTദേശീയപാതയിൽ കാറും സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ചു ഐ.ജിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റു
text_fieldsbookmark_border
കല്ലമ്പലം: ദേശീയപാതയിൽ കടമ്പാട്ടുകോണത്തിന് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്ന ബിഹാർ പൊലീസ് ഐ.ജിയും ജമ്മുകശ്മീർ സ്വദേശിയുമായ സുനിൽകുമാർ (53), ഭാര്യ ഡോ. സുനിതാകുമാരി (46), മക്കളായ സൃഷ്ടി (12), ശ്രീജൻ (9), കാർ ഓടിച്ചിരുന്ന തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എച്ച്.സി ആര്യനാട് ചെറുകുളം ശിവശക്തിയിൽ ജയകുമാർ (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ജയകുമാറിെൻറ നില അതീവഗുരുതരമാണ്. അഞ്ചുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിെൻറ മുൻഭാഗം പൂർണമായും തകർന്നു. ഡോർ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം മുടങ്ങി. കല്ലമ്പലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story