Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:47 AM IST Updated On
date_range 27 Oct 2017 10:47 AM ISTമൈലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
----------------------------------------------------------- കൊട്ടാരക്കര: കൊട്ടാരക്കര മൈലം കൊച്ചാലമൂട് ജങ്ഷന് സമീപം യുവാക്കൾ സഞ്ചരിച്ച ബൈക്കും തമിഴ്നാട് രജിസ്‌ട്രേഷനുള്ള ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊട്ടാരക്കര ഇ.ടി.സി ജോസ് ഭവനിൽ ജോസിെൻറ മകൻ ആൽബിനാണ് (22) മരിച്ചത്. ഒപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന കാടാംകുളം ചരുവിള തെക്കേതിൽ അനീഷ് ബാബു (22), പാണ്ടിതിട്ട ചെമ്പക തെക്കേതിൽ മനു (22), എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാലിനും വാരിയെല്ലിനുമാണ് ഇവർക്ക് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര മൈലം കൊച്ചാലമൂട് ജങ്ഷന് സമീപമായിരുന്നു അപകടം. കൊട്ടാരക്കരയിൽനിന്ന് പട്ടാഴിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന മൂവർ സംഘമടങ്ങുന്ന യുവാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുെന്നന്ന് ദൃക്സാക്ഷികൾ പറയുന്നു. ലോറിക്കടിയിലേക്ക് തെറിച്ചുവീണ ആൽബിെൻറ തലയിലൂടെ ലോറിയുടെ പിൻചക്രം കയറി ഇറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. മറ്റ് രണ്ടുപേരെ ഓടിക്കൂടിയ നാട്ടുകാർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരിച്ച ആൽബിെൻറ മാതാവ് ഉഷ, സഹോദരി അലീന. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story