Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:45 AM IST Updated On
date_range 27 Oct 2017 10:45 AM ISTശങ്ക വന്നാൽ തീർന്നു
text_fieldsbookmark_border
വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ശൗചാലയം രണ്ടെണ്ണമുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന സ്റ്റാൻഡാണിത്. സെപ്റ്റിക് ടാങ്ക് പൊട്ടിയതിനെത്തുടർന്ന് ദീർഘനാളായി അടഞ്ഞുകിടക്കുയാണ്. ബസ്സ്റ്റാൻഡിനോട് ചേർന്ന് നെല്ലനാട് പഞ്ചായത്ത് ഒരു ശൗചാലയം നിർമിച്ചെങ്കിലും പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടന്നിട്ടില്ല. ഈ ശൗചാലയം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തും കെ.എസ്.ആർ.ടി.സിയും തമ്മിൽ തർക്കം നടന്നിരുന്നു. ശൗചാലയമില്ലാത്തതുകൊണ്ട് യാത്രക്കാർ വളരെയധികം ദുരിതത്തിലാണ്. എന്നാൽ, രണ്ടു തവണ ലേലം നടത്തിയിട്ടും ആരും എടുക്കാത്തതാണ് പ്രശ്നമെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ശൗചാലയം ഉടൻ തുറന്നുകൊടുക്കുമെന്നും പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബിനു എസ്. നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story