Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിസ്​ഥിതിപ്രാധാന്യം...

പരിസ്​ഥിതിപ്രാധാന്യം ഏറെയ​​​ുള്ള ജില്ലയുടെ കിഴക്കൻ മലയോരമേഖലകളും മാലിന്യത്തിലമരുന്നു

text_fields
bookmark_border
പാലോട്: . പ്രധാനപാതകളായ തിരുവനന്തപുരം-തെങ്കാശി, നെടുമങ്ങാട്-പൊന്മുടി റോഡുകളുടെയും ഇടറോഡുകളുടെയും ഒാരങ്ങളിൽ മാലിന്യംതള്ളൽ കേന്ദ്രങ്ങളായി മാറി. ഇറച്ചിമാലിന്യങ്ങൾ, സ്വകാര്യ ചടങ്ങുകളിൽ ബാക്കിയാവുന്ന ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങി ജീവൻ നഷ്ടപ്പെടുന്ന വളർത്തുമൃഗങ്ങളെ വരെ ഇങ്ങനെ ഉപേക്ഷിക്കുകയാണ്. വീടുകളിൽനിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് ഉപേക്ഷിക്കുന്നതിനാൽ ചീഞ്ഞ ഗന്ധം ദിവസങ്ങളോളം നിലനിൽക്കുന്നു. പഴയതുണികളും പ്ലാസ്റ്റിക് പാക്കറ്റുകളും വഴിയോരങ്ങളിൽ വ്യാപിക്കുന്നത് മിക്കയിടങ്ങളിലെയും കാഴ്ചയാണ്. മാലിന്യ സംസ്കരണത്തിന് കാര്യമായ പ്രാമുഖ്യം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇനിയും തയാറായിട്ടില്ല. വിതുര, പാലോട് അടക്കം പ്രധാന ജങ്ഷനുകളിൽ പോലും ഇത്തരം സംവിധാനങ്ങളില്ല. കച്ചവടസ്ഥാപനങ്ങളിലെയും മറ്റും മാലിന്യങ്ങൾ ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story