Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്രാസ് ഹൈകോടതി...

മദ്രാസ് ഹൈകോടതി ഉത്തരവ്: പൊതുസ്ഥലത്തെ ജീവിച്ചിരിക്കുന്നവരുടെ ഫ്ലക്സ്​ ബോർഡുകൾ മാറ്റിത്തുടങ്ങി

text_fields
bookmark_border
നാഗർകോവിൽ: മദ്രാസ് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവി​െൻറ അടിസ്ഥാനത്തിൽ നാഗർകോവിലിൽ രാഷ്ട്രീയകക്ഷികൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ജീവിച്ചിരിക്കുന്ന നേതാക്കളുടെ ചിത്രമുള്ള ഫ്ലക്സുകളും സിനിമ നടന്മാരുടെ ഫ്ലക്സ് ബോർഡുകളും മാറ്റിത്തുടങ്ങി. നാഗർകോവിൽ നഗരസഭ കമീഷണർ ശരണവണകുമാറി​െൻറ നിർദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് പ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം പതിപ്പിച്ച ഫ്ലക്സുകൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ പാടിെല്ലന്നതാണ്. ഇതനുസരിച്ച് വിജയ്് ചിത്രമായ മെർസലി​െൻറ പ്രചാരണാർഥം െവച്ചിരുന്ന ഫ്ലക്സുകളും ഭരണകക്ഷിയുടെ ഫ്ലക്സ് ബോർഡുകളും ഉൾപ്പെടെയുള്ളവ നീക്കിത്തുടങ്ങി. ചെന്നൈ അരുമ്പാക്കം സ്വദേശി ബി. തൃലോചനകുമാരി അവരുടെ വീട്ടിനുമുന്നിൽ രാഷ്ട്രീയപാർട്ടി െവച്ചിരുന്ന ഫ്ലക്സ് ബോർഡിനെതിരെ നൽകിയ പരാതിയെത്തുടർന്നാണ് മദ്രാസ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിൽമേള നാഗർകോവിൽ: ജില്ല ഭരണകൂടവും എംപ്ലോയ്മ​െൻറ് ഓഫിസും സംയുക്തമായി തൊഴിൽമേള നടത്തും. ശനിയാഴ്ച രാവിലെ കോണത്തുള്ള സർക്കാർ എൻജിനീയറിങ് കോളജ് വളപ്പിനുള്ളിലാണ് മേള നടക്കുക. 50 ഒാളം തൊഴിൽ സംരംഭകർ പങ്കെടുക്കുമെന്ന് കലക്ടർ സജ്ജൻസിങ് ആർ. ചവാൻ അറിയിച്ചു. എട്ടാം ക്ലാസ് മുതൽ പ്ലസ്ടുവരെയും ഐ.ടി.ഐ ഡിപ്ലോമ, ബിരുദം, എൻജിനീയറിങ് തുടങ്ങി വിവിധമേഖലകളിൽ പഠനം പൂർത്തിയായവർക്കും മേളയിൽ പങ്കെടുക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story