Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:29 AM IST Updated On
date_range 27 Oct 2017 10:29 AM ISTp07replace must
text_fieldsbookmark_border
ATTN: ALL UNITS ഏഴാം പേജിലെ യുവതിയെയും നാലു പെൺമക്കളെയും ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞു; രണ്ടുപേർ മരിച്ചു എന്ന വാർത്ത നിർബന്ധമായും മാറ്റി നൽകണം ഉത്തർപ്രദേശിൽ കുടുംബത്തെ ട്രെയിനിൽനിന്ന് പുറത്തേക്കെറിഞ്ഞ സംഭവം: യുവതിയും മരിച്ചു മദ്യപിച്ച് ലക്കുകെട്ട് യുവതിയുടെ ഭർതൃസഹോദരനാണ് കൊടുംക്രൂരത ചെയ്തതെന്ന് സൂചന സീതാപുർ (യു.പി): ഉത്തർപ്രദേശിലെ സിതാപുരിൽ യാത്രക്കിടെ യുവതിയെയും നാലു പെൺമക്കളെയും ട്രെയിനിൽനിന്ന് പുറത്തേക്കെറിഞ്ഞ സംഭവത്തിൽ ഒരുമരണം കൂടി. പെൺകുട്ടികളുെട അമ്മയായ അഫ്റീെൻറ (36) മൃതദേഹമാണ് കണ്ടെടുത്തത്. ഇവരുടെ ഏഴു വയസ്സുകാരി മകൾ മുന്നിയുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ഗുരുതര പരിക്കേറ്റ മൂന്നുകുട്ടികൾ ആശുപത്രിയിലാണ്. മദ്യപിച്ച് ലക്കുകെട്ട, യുവതിയുടെ ഭർതൃസഹോദരനാണ് കൊടുംക്രൂരത ചെയ്തതെന്ന് സൂചനയുണ്ട്. അമൃത്സർ സഹാർസ ജൻസേവ എക്സ്പ്രസിലാണ് നാടിനെ നടുക്കിയ സംഭവം. ബിഹാറിലെ മോതിഹാരി ജില്ലക്കാരായ ഏഴംഗ കുടുംബം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗൃഹനാഥൻ ഇദ്ദു, ഭാര്യ അഫ്റീൻ, മക്കളായ റാബിയ, മുന്നി, അൽഗൺ, സലീമ, ഇദ്ദുവിെൻറ സഹോദരൻ ഇക്ബാൽ, സുഹൃത്ത് ഇസ്ഹർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. യാത്രക്കുമുമ്പ് അമിതമായി മദ്യപിച്ച ഇദ്ദുവും ഇക്ബാലും ട്രെയിനിൽ വഴക്കിട്ടുവെന്നും പ്രകോപിതനായ ഇക്ബാൽ ട്രെയിൻ മെയ്ഗാൽഗഞ്ചിലെത്തിയപ്പോൾ അമ്മയെയും തെന്നയും സഹോദരിമാരെയും പുറത്തേക്ക് എറിയുകയായിരുെന്നന്നും പരിക്കേറ്റ മൂത്ത മകൾ അൽഗൺ പറഞ്ഞു. മെയ്ഗാൽഗഞ്ച് സ്റ്റേഷനു സമീപത്തുനിന്നാണ് അഫ്റീെൻറ മൃതദേഹം കണ്ടെടുത്തത്. ഗുരുതര പരിക്കേറ്റ അൽഗൺ (12), സലീമ (4), റാബിയ എന്നിവരെ സമീപപ്രദേശങ്ങളിൽനിന്നാണ് കണ്ടെത്തിയത്. ഇവർ ചികിത്സയിലാണ്. ഇദ്ദുവിനെയും ഇക്ബാലിനെയും പിടികൂടാനായിട്ടില്ല. ഇക്ബാലിനും സുഹൃത്ത് ഇസ്ഹറിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇവർ പഞ്ചാബിലാണ് ജോലിചെയ്യുന്നത്. കുടുംബം അമൃത്സറിൽനിന്ന് മോതിഹാരിയിലേക്ക് പോകുകയായിരുന്നു. എന്നാൽ, സംഭവത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. കുടുംബത്തോടൊപ്പം രണ്ട് ആൺകുട്ടികൾകൂടി ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഇവരെക്കുറിച്ച് വിവരമില്ല. അൽഗണിനു മാത്രമാണ് സംസാരിക്കാൻ കഴിയുന്നത്. ഇൗ കുട്ടിയാണ് സഹോദരന്മാർ ഉണ്ടായിരുന്നതായി പറഞ്ഞത്. ജനറൽ കമ്പാർട്ട്മെൻറിലാണ് കുടുംബം യാത്രചെയ്തത്. യുവതിയെയും മക്കളെയും പുറത്തേെക്കറിയുന്നത് മറ്റു യാത്രക്കാർ ആരും കാണാതിരുന്നതും ദുരൂഹമാണെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story