Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരാറുകാരുടെ...

കരാറുകാരുടെ പി.ഡബ്ല്യു.ഡി ഓഫിസ് മാര്‍ച്ചിനിടെ സംഘര്‍ഷം

text_fields
bookmark_border
കൊല്ലം: ഒാള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി കോംപ്ലക്‌സിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പൊലീസും കരാറുകാരുമായി ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമരം ചെയ്തതി​െൻറ പേരില്‍ കൊല്ലം ജില്ല സെക്രട്ടറി പി. പ്രദീപടക്കം അഞ്ചു കരാറുകാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുക, ജി.എസ്.ടി അടയ്ക്കാനുള്ള തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുക, പൊതുമരാമത്ത് മാന്വല്‍ പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്‌ടറേറ്റ് പടിക്കല്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. നീതിക്കുവേണ്ടി സമരം ചെയ്ത കരാറുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് കെ.സി. ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി പി. വിശ്വനാഥന്‍, സംസ്ഥാന നേതാക്കളായ സോണി മാത്യു, നന്ദകുമാര്‍, ഷാജഹാന്‍, പ്രതാപവര്‍മ തമ്പാന്‍, ജില്ല പ്രസിഡൻറ് ഷാജി, വൈസ് പ്രസിഡൻറ് എന്‍.വി. അജിത്ത് പ്രസാദ്, സെക്രട്ടറി പി. പ്രദീപ്, ട്രഷറര്‍ ജി. തൃദീപ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story