Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​പ്രസിഡൻറ്​സ്​ ട്രോഫി...

​പ്രസിഡൻറ്​സ്​ ട്രോഫി ജലോത്സവം: കേന്ദ്രം 25 ലക്ഷം അനുവദിച്ചു

text_fields
bookmark_border
കൊല്ലം: പ്രസിഡൻറ്സ് േട്രാഫി വള്ളംകളിക്ക് കേന്ദ്ര വിനോദ സഞ്ചാരവകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചു. സംഘാടകസമിതി ചെയർമാൻ കൂടിയായ എൻ.കെ. േപ്രമചന്ദ്രൻ എം.പി കേന്ദ്ര വിനോദസഞ്ചാര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് ഇതുസംബന്ധിച്ച് നിേവദനം നൽകിയിരുന്നു. കഴിഞ്ഞവർഷവും വള്ളംകളിക്കായി കേന്ദ്ര സർക്കാർ 25 ലക്ഷം രൂപയാണ് അനുവദിച്ചത്. തുക അനുവദിച്ചിട്ടുണ്ടെന്ന അറിയിപ്പ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിന് നൽകും. കേന്ദ്രം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നമുറക്ക് തുക ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറും. പുലിപ്പേടി മാറുന്നില്ല; വയലായിൽ വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു (ചിത്രം) അഞ്ചൽ: പുലിയുടെ സാന്നിധ്യം ഉറപ്പാക്കിയ വയലായിൽ വനം വകുപ്പധികൃതർ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പലസ്ഥലങ്ങളിലായി 12 കാമറകളാണ് സ്ഥാപിച്ചത്. കഴിഞ്ഞ പത്തിനാണ് ഇവിടെ പുലിയുടേതെന്ന് തോന്നിച്ചിരുന്ന കാൽപ്പാടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വനപാലകർ കാൽപാടുകൾ പുലിയുടേതെന്ന് സ്ഥിരീകരിക്കുകയും സ്ഥലത്ത് പുലിക്കൂട് സ്ഥാപിക്കുകയുംചെയ്തു. ഇതോടെ നാട്ടുകാർ ഭയപ്പാടിലായി. വയലിൽ കെട്ടിയിരുന്ന പശുവിനെ കൊണ്ടുവരാൻ പോയ വീട്ടമ്മ കുറ്റിക്കാട്ടിൽനിന്ന് ഏതോ ജന്തു ചാടിപ്പോയത് കണ്ട് ബോധരഹിതയായ സംഭവം ഉണ്ടായി. എന്നാൽ പുലിയെ ആരും കണ്ടതായി തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് വനംവകുപ്പ് നിശ്ചയിച്ചത്. രണ്ടാഴ്ചക്കാലം നിരീക്ഷണം തുടരും. എല്ലാദിവസവും വൈകുന്നേരങ്ങളിൽ വനപാലകരെത്തി കാമറകളിൽനിന്ന് മെമ്മറി കാർഡ് ഊരി പരിശോധനനടത്തും. പുലിയുടെ സാന്നിധ്യം ഉറപ്പായാൽ തുടർനടപടി സ്വീകരിക്കുമെന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story