Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:59 AM IST Updated On
date_range 26 Oct 2017 10:59 AM ISTസി.എച്ച് അനുസ്മരണവും അവാർഡ് വിതരണവും
text_fieldsbookmark_border
ഇരവിപുരം: വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിെൻറ ആഭിമുഖ്യത്തിൽ സി.എച്ച് അനുസ്മരണവും അവാർഡ് വിതരണവും നടത്തും. വ്യാഴാഴ്ച രാവിലെ 10ന് മുൻമന്ത്രി സി.വി. പത്മരാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, മേയർ രാജേന്ദ്രബാബു, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് എന്നിവർ പെങ്കടുക്കും. എ. യൂനുസുകുഞ്ഞ് അധ്യക്ഷതവഹിക്കും. ---must---- വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതി കൊല്ലം: ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് കടക്കെണിയിലായ നിർധന വിദ്യാർഥികളെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സഹായ പദ്ധതിക്ക് ഡിസംബർ 31വരെ ഒാൺലൈനായി അപേക്ഷിക്കാം. www.elrs.kerala.gov.in വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്റ്റുഡൻറ് രജിസ്ട്രേഷന് ആധാർ കാർഡ്, പാൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് ഇവ ആവശ്യമാണ്. രജിസ്റ്റർ ചെയ്യുേമ്പാൾ ലഭിക്കുന്ന പാസ്വേഡിലൂടെ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്നതിനും കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി ലീഡ് ബാങ്ക് ക്യാമ്പുകൾ നടത്തും. 27ന് രാവിലെ 10നും 11.30നും രണ്ടിനും 3.30നുമായി നാല് ക്യാമ്പുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചിന്നക്കടയിലുള്ള ഇന്ത്യൻ ബാങ്കിെൻറ നാലാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ലീഡ് ബാങ്ക് ഒാഫിസിലാണ് ക്യാമ്പ്. രജിസ്ട്രേഷന് ഫോൺ: 0474 2742651, 9447742651.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story