Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഹെൽമറ്റ്​...

'ഹെൽമറ്റ്​ പരിശോധനയുടെ മറവിലെ അതിക്രമം അവസാനിപ്പിക്കണം'

text_fields
bookmark_border
കൊല്ലം: പൊലീസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഹെൽമറ്റ് പരിശോധനയുടെ മറവിൽ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഡി.ജി.പി നിർദേശം നൽകണമെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം പാർലമ​െൻറ് കമ്മിറ്റി ജനറൽ സെക്രട്ടറി അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു. ഒളിച്ചിരുന്ന് യാത്രക്കാരെ ആക്രമിച്ച് പണംകവരുന്ന പിടിച്ചുപറി സംഘങ്ങൾക്ക് സമാനമായാണ് ചില പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ഹെൽമറ്റ് പരിശോധന നടത്തുന്നത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാലും കുട്ടികൾ സർഗപ്രവർത്തനം തുടരണം -കുരീപ്പുഴ (ചിത്രം) 'വേണാടുത്സവ്-2017'ന് തുടക്കം കൊട്ടിയം: സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ വിദ്യാർഥികൾ സർഗവാസനകൾ അവസാനിപ്പിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ഇത് അശാസ്യമല്ലെന്നും കവി കുരീപ്പുഴ ശ്രീകുമാർ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞും സർഗപ്രവർത്തനം തുടരണം. വേണാട് സഹോദയ സ്കൂൾ കലോത്സവം തഴുത്തല നാഷനൽ പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ തലത്തിൽ നടത്തപ്പെടുന്ന മത്സരങ്ങളിൽ സജീവമായി പങ്കെടുത്ത് വിജയിക്കുന്ന കുട്ടികൾ പിൽക്കാലത്ത് ആ മേഖലയിൽ കഴിവ് തെളിയിക്കാൻ തയാറാകുന്നില്ല. കലകളും സാഹിത്യവുമാണ് മനുഷ്യ​െൻറ സംസ്കാരത്തെ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വേണാട് സഹോദയ പ്രസിഡൻറും നാഷനൽ പബ്ലിക് സ്കൂൾ ചെയർമാനുമായ കെ.കെ. ഷാജഹാൻ അധ്യക്ഷതവഹിച്ചു. വേണാട് സഹോദയ രക്ഷാധികാരി ഡോ. വി.കെ. ജയകുമാർ, കൊട്ടിയം എസ്.ഐ ആർ. ബിജു, വേണാട് സഹോദയ സെക്രട്ടറി ഡോ. രാധാകൃഷ്ണൻ, ട്രഷറർ ഡി. സതീശൻ, ടി.കെ.എം. സ​െൻറിനറി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സബൂറാ ബീഗം എന്നിവർ സംസാരിച്ചു. നാഷനൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സീനത്ത് നിസ സ്വാഗതവും ഗുരുദേവ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീകുമാരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story