Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:53 AM IST Updated On
date_range 26 Oct 2017 10:53 AM ISTവിദ്യാഭ്യാസവകുപ്പിെൻറ വിവാദ സർക്കുലർ: ഫ്രറ്റേണിറ്റി മന്ത്രിയുടെ കോലംകത്തിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംഘ്പരിവാറിെൻറ രാഷ്ട്രീയ അജണ്ടകൾക്ക് വിദ്യാഭ്യാസമന്ത്രി കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിെൻറ കോലംകത്തിച്ച് പ്രതിഷേധിച്ചു. ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്‌ദി ആഘോഷങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആേഘാഷിക്കണമെന്ന വിദ്യാഭ്യാസവകുപ്പിെൻറ വിവാദ സർക്കുലറുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ പറഞ്ഞു. വിവാദ സർക്കുലറുമായി ബന്ധപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം, 'വിദ്യാഭ്യാസത്തിെൻറ ഭാരതീയവത്കരണം' തുടങ്ങിയ പ്രയോഗങ്ങൾ സർവസാധാരണമായതിലൂടെ സംഘ്പരിവാർ അവരുടെ അജണ്ടകൾ നടപ്പാക്കുന്നത് പ്രധാനമായും വിദ്യാഭ്യാസമേഖലയിലൂടെയാണ് എന്നതും തെളിയിക്കപ്പെട്ടതാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാറും വിദ്യാഭ്യാസമന്ത്രിയും ഉദാസീനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അവർ ആരോപിച്ചു. സംസ്ഥാന സമിതിയംഗം മിർസാദ്, ജില്ല പ്രസിഡൻറ് മഹേഷ് തോന്നയ്ക്കൽ, ജില്ല ജനറൽ സെക്രട്ടറി നബീൽ പാലോട് എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനത്തിന് ഹന്ന, വസീം, നാസിഹ, മുനീബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story