Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരത്തും...

തിരുവനന്തപുരത്തും ആലപ്പുഴയിലും വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്​ഥാനത്തിൽ നടപ്പാക്കും ^മന്ത്രി പി. തിലോത്തമൻ

text_fields
bookmark_border
തിരുവനന്തപുരത്തും ആലപ്പുഴയിലും വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും -മന്ത്രി പി. തിലോത്തമൻ തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. വിശക്കുന്നവർക്ക് ഒരുനേരമെങ്കിലും നല്ലഭക്ഷണം ലഭ്യമാക്കുകയാണ് ഭക്ഷ്യ പൊതുവിതരണവകുപ്പ് ലക്ഷ്യമിടുന്നത്. വിവിധ ആവശ്യങ്ങൾക്കായി ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് ചെറിയനിരക്കിലും നിവൃത്തിയില്ലാത്തവർക്ക് സൗജന്യമായും ഭക്ഷണം നൽകുമെന്ന്് മന്ത്രി പറഞ്ഞു. ലോകഭക്ഷ്യദിനാഘോഷം കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ഉൽപാദനരംഗത്ത് വൈവിധ്യവത്കരണം പരീക്ഷിക്കണം. ഭക്ഷ്യസുരക്ഷക്ക് സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള വലിയശ്രമമാണ് സർക്കാർ നടത്തുന്നത്. ഉൽപാദനം വർധിപ്പിച്ച് ഭക്ഷ്യസുരക്ഷ പ്രാപ്തമാക്കി മുന്നോട്ടുപോകാനാവണം. ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കുകയെന്നത് ചുമതലയായി കാണണം. ആഹാരക്രമത്തിൽ സുപ്രധാന തീരുമാനമെടുക്കേണ്ട സമയമാണിത്. ഇപ്പോഴത്തെ ആഹാരശീലങ്ങളിൽ പലതും ഉപേക്ഷിക്കേണ്ടതുണ്ട്. ഭക്ഷ്യോൽപാദനം ജീവിതചര്യയായി എടുക്കണമെന്ന് മന്ത്രി പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ പാളയം രാജൻ, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. രവിരാമൻ, ഭക്ഷ്യപൊതുവിതരണ സ്പെഷൽ സെക്രട്ടറി മിനി ആൻറണി, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഡി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് അവാർഡുകൾ വിതരണംചെയ്തു തിരുവനന്തപുരം: നാഷനൽ സർവിസ് സ്കീമി​െൻറ മികച്ച സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിതരണംചെയ്തു. കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അവാർഡ് സ്മരണിക മേയർ വി.കെ. പ്രശാന്ത് പ്രകാശനംചെയ്തു. എൻ.എസ്.എസ് റീജനൽ ഡയറക്ടർ ജി.പി. സജിത്ബാബു അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ കെ, ഹയർ സെക്കൻഡറി ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് െഡവലപ്മ​െൻറ് ഡയറക്ടർ ഡോ. പി. സുരേഷ്കുമാർ, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫിസർ ഡോ. കെ. സാബുക്കുട്ടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story