Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:53 AM IST Updated On
date_range 26 Oct 2017 10:53 AM ISTവിഴിഞ്ഞം പദ്ധതി: അദാനി ഗ്രൂപ്പിന് തീറെഴുതിയതിെൻറ ദുരിതം കണ്ടുതുടങ്ങി ^പി.സി. ജോർജ്
text_fieldsbookmark_border
വിഴിഞ്ഞം പദ്ധതി: അദാനി ഗ്രൂപ്പിന് തീറെഴുതിയതിെൻറ ദുരിതം കണ്ടുതുടങ്ങി -പി.സി. ജോർജ് തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തീറെഴുതിക്കൊടുത്തതിെൻറ ദുരിതം വിഴിഞ്ഞം പ്രദേശവാസികൾ അനുഭവിച്ചുതുടങ്ങിയതായി പി.സി. ജോർജ് എം.എൽ.എ. ഇരു മുന്നണികളും തെരഞ്ഞെടുപ്പ് ചെലവിന് അദാനിയിൽനിന്ന് പങ്ക് പറ്റിയതിനാൽ ഇപ്പോൾ അനങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ് പൈലിങ് തുടങ്ങിയതിനാൽ പ്രദേശത്തെ ഒേട്ടറെ വീടുകൾക്ക് വിള്ളലുണ്ടായി. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയില്ല. മത്സ്യത്തൊഴിലാളികൾ പെരുവഴിയിലായി. നാടാകെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കരാറായ പദ്ധതിയാണെങ്കിലും ഇടതുപക്ഷവും പണം വാങ്ങിയതുകൊണ്ടാണ് അനങ്ങാതിരിക്കുന്നത്. പദ്ധതിക്കെതിരെ നിയമസഭയിൽ എതിർക്കാൻ താൻ മാത്രമാണുണ്ടായത്, നമ്മുടെ നാടും ജനങ്ങളുമൊന്നും അദാനിക്ക് പ്രശ്നമല്ല. നിയമസഭയിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story