Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതോമസ്​ ചാണ്ടിയെ...

തോമസ്​ ചാണ്ടിയെ എന്തിന്​ സംരക്ഷിക്കു​െന്നന്ന്​ വ്യക്​തമാക്കണം ^ബി.ജെ.പി

text_fields
bookmark_border
തോമസ് ചാണ്ടിയെ എന്തിന് സംരക്ഷിക്കുെന്നന്ന് വ്യക്തമാക്കണം -ബി.ജെ.പി തിരുവനന്തപുരം: ഒരു വില്ലേജ് ഒാഫിസറും തഹസിൽദാറുമൊക്കെ ചെയ്യേണ്ട കടമ നിർവഹിക്കാൻ മന്ത്രിസഭ യോഗം ചേരുന്ന വിചിത്ര പ്രതിഭാസമാണ് കേരളത്തിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാർ. തോമസ് ചാണ്ടി ഭൂമി ൈകയേറിയെന്ന് ജില്ല കലക്ടർ റിപ്പോർട്ട് നൽകിയിട്ടും അതിന്മേൽ നടപടിയെടുക്കാത്തതി‍​െൻറ കാരണം സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വസ്തുതകൾ മറച്ചുവെച്ചാണ് തോമസ് ചാണ്ടി നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിനെതിരെ ബി.ജെ.പി കോടതിയെ സമീപിക്കുമെന്നും അേദ്ദഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ നാല് വർഷം കൊണ്ടാണ് അഴിമതി സർക്കാറെന്ന പേരുദോഷം കേൾപ്പിച്ചത്. എന്നാൽ, ഒന്നര വർഷം കൊണ്ട് തന്നെ പിണറായി ഉമ്മൻ ചാണ്ടിയെ മറികടന്നു. ഇ.പി. ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് പിണറായി തോമസ് ചാണ്ടിക്ക് നൽകുന്നത്. ഇതി‍​െൻറ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ദീൻദയാൽ ഉപാധ്യായ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാർ അയച്ച സർക്കുലർ വിവാദമാക്കുന്നത് നിക്ഷിപ്ത താൽപര്യക്കാരാണ്. അനാവശ്യ വിവാദമുണ്ടാക്കി ദേശീയ നേതാക്കളെ അപമാനിക്കാനാണ് ചിലരുടെ ശ്രമം. കേരളത്തിൽ തീവ്രവാദം ഇല്ലെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന് കണ്ണൂരിൽ അഞ്ച് തീവ്രവാദികളെ പിടികൂടിയതിനെപ്പറ്റി എന്താണ് പറയാനുള്ളത്. യാഥാർഥ്യം അംഗീകരിക്കാൻ കോടിയേരി തയാറാകണം. അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story