Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കലയിൽ 1.65 കിലോ...

വർക്കലയിൽ 1.65 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
വർക്കല: വർക്കലയിൽ 1.65 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻറലിജൻസ് നൽകിയ രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വർക്കല ബീച്ചിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപന നടത്തിയ നഗരൂർ ചെമ്മരുത്തുമുക്ക് സ്വദേശി ലാൽസലാം എന്ന ഷാനവാസ് (59) പിടിയിലായത്. ഇയാളിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവാണ് കണ്ടെടുത്തത്. കല്ലമ്പലം ഭാഗത്ത് കഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് നാവായിക്കുളം വടക്കേവയൽ ഷാലി ഭവനിൽ സ്ട്രോങ് ബാബു എന്ന വിജയമോഹനൻ (63) പിടിയിലായത്. ഇരുവരും മുമ്പും കഞ്ചാവ് വിൽപനക്കിടെ പിടിയിലായിട്ടുണ്ട്. വർക്കല റെയ്ഞ്ച് ഇൻസ്പെക്ടർ ജി. രാജീവി​െൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ ശ്രീജിത്ത്, മഞ്ജുനാഥ്, കൃഷ്ണകുമാർ, സുനിൽകുമാർ, പ്രജിത്ത്, ഡ്രൈവർ ഗിരീശൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story