Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 10:53 AM IST Updated On
date_range 26 Oct 2017 10:53 AM ISTപഴയകുന്നുമ്മൽ എൽ.സി: സംഘടനനയം 'തട്ടിൻപുറത്തേറി'; ഒടുവിൽ നറുക്കും 'ഔദ്യോഗിക' പക്ഷത്തിന്
text_fieldsbookmark_border
കിളിമാനൂർ: സംഘടനനയത്തെ 'തട്ടിൻ പുറത്തേക്ക്' മാറ്റിെവച്ച് സി.പി.എം പഴയകുന്നുമ്മൽ ലോക്കൽ സമ്മേളനത്തിന് തുടക്കമായി. ഉച്ചയോടെ സംഘടനപ്രവർത്തന ചർച്ചകൾ പൂർത്തിയാക്കി. തുടർന്ന് എൽ.സി സെക്രട്ടറിയുടെ തെരഞ്ഞെടുപ്പായി. മൂന്നുവട്ടം പൂർത്തിയാക്കി നാലാമങ്കത്തിന് കോപ്പുകൂട്ടിയ നിലവിലെ എൽ.സി സെക്രട്ടറി ആർ.കെ. ബൈജുവിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തി. എൽ.സിയിലെ ഒരു ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡൻറ് െപാലീസിൽ പരാതി നൽകിയതും ഏറെനേരം വിവാദചർച്ചകൾക്ക് വഴിെവച്ചു. തുടർന്ന് വൈകീട്ടോടെ എൽ.സി സെക്രട്ടറിസ്ഥാനത്തേക്ക് ആർ.കെ ബൈജുവിെൻറ പേര് ഒരുവിഭാഗം ഉന്നയിച്ചപ്പോൾ പ്രതിഷേധവുമായി മറുവിഭാഗമെത്തി. ഇവർ മുൻ പഞ്ചായത്ത് പ്രസിഡൻറായിരുന്ന എസ്. രഘുനാഥൻ നായരുടെ പേര് നിർദേശിച്ചു. തുടർന്ന് സംഗതി വോട്ടിനിട്ടു. വോട്ടിങ് പവറുള്ള 15 അംഗങ്ങളും വോട്ടിങ് പവറില്ലാത്ത ഒരു പ്രത്യേക ക്ഷണിതാവുമാണ് ഉള്ളത്. സ്ഥാനാർഥികളൊഴികെയുള്ളവരിൽ ആറുപേർ വീതം ഇരുവരെയും പിന്തുണച്ചപ്പോൾ ടൗൺ ബ്രാഞ്ച് സെക്രട്ടറിയും എൽ.സി അംഗവുമായ ഒരാൾ നിഷ്പക്ഷതപാലിച്ചത്രെ. തുടർന്ന് നറുക്കെടുപ്പിലേക്ക് കാര്യങ്ങൾ മാറി. ആർ.കെ. ബൈജു തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നുവട്ടം സെക്രട്ടറിയായാൽ മാറിനിൽക്കണമെന്നത് സംഘടനനയമെന്നാണ് സി.പി.എമ്മിലെ ഒരു പ്രമുഖെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story