Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:53 AM IST Updated On
date_range 25 Oct 2017 10:53 AM ISTഅപകടത്തിൽപെട്ട യുവാവിെൻറ പണവും ഫോണും നഷ്ടപ്പെട്ടതായി പരാതി ----------------------------
text_fieldsbookmark_border
കൊട്ടാരക്കര: കൊട്ടാരക്കര അവണൂർ ജങ്ഷന് സമീപം സ്കൂട്ടർ അപകടത്തിൽപെട്ട യുവാവിെൻറ 70,000 രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി പരാതി. മൈനാഗപള്ളി കടപ്പ ജൂനിവാസിൽ ജൂമോണിനാണ് (37) പണം നഷ്ടപ്പെട്ടത്. കൊട്ടാരക്കര പുലമൺ ജങ്ഷനിൽ പ്രവർത്തിക്കുന്ന ലോട്ടറി വിൽപന സ്ഥാപനത്തിലെ ജീവനക്കാരനാണ്. 14ന് രാത്രി ഒമ്പതിന് ലോട്ടറി കട പൂട്ടി അന്നത്തെ കലക്ഷൻ തുകയുമായി ഭരണിക്കാവിലുള്ള കടയുടമയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുേമ്പാഴായിരുന്നു അപകടം. അവണൂർ ജങ്ഷന് സമീപം വാഹനത്തിന് വശംകൊടുക്കവേ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജൂമോണിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സഹോദരനെ വിളിച്ച് വരുത്തി അപകടസ്ഥലത്തേക്ക് പറഞ്ഞയച്ചു. സഹോദരൻ അപകടസ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സ്കൂട്ടറിെൻറ ബോക്സിൽ സൂക്ഷിച്ചിരുന്ന കലക്ഷൻ തുകയായ 42,220 രൂപയും സമ്മാനമടിച്ച ലോട്ടറിയുൾപ്പെടെ 70,000ത്തോളം രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്. ചില്ലറയായി സൂക്ഷിച്ചിരുന്ന നാലായിരത്തോളം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണ പുരോഗതിയൊന്നുമില്ലെന്ന് ജൂമോൺ പറയുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് കഴിഞ്ഞദിവസം ഡിസ്ചാർജായ ജൂമോൺ ഇപ്പോൾ മൈനാഗപള്ളിയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യയും 12 വയസ്സുള്ള ഒരു മകനുമടങ്ങുന്ന ജൂമോണിെൻറ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story