Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചികിത്സ നിഷേധം:...

ചികിത്സ നിഷേധം: ആശുപത്രിയിലേക്ക്​ യൂത്ത്​ കോൺഗ്രസ്​ മാർച്ച്​

text_fields
bookmark_border
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരിക്ക് അടിയന്തര ചികിത്സ നിഷേധിച്ച ബെൻസിഗർ ആശുപത്രി അധികൃതർക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മുരുകൻ സംഭവത്തിലെ സമാനതകൾ ഗൗരിയുടെ ചികിത്സ നിഷേധത്തിലും നിലനിൽക്കുന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആശുപത്രി അധികൃതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബെൻസിഗർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. സ്വകാര്യ ആശുപത്രികളും സ്വകാര്യ സ്കൂളുകളും പണംവിഴുങ്ങുന്ന സ്ഥാപനങ്ങളായി മാറിയിരിക്കുകയാണെന്ന് അവർ ആരോപിച്ചു. ജില്ല വൈസ് പ്രസിഡൻറ് ആർ. അരുൺരാജ് ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം അസംബ്ലി പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം അധ്യക്ഷത വഹിച്ചു. ബിനോയി ഷാനൂർ, ഒ.ബി. രാജേഷ്, നിബു ജേക്കബ്, ഷെഹീർ, ഷാൻ വടക്കേവിള, സച്ചിൻ പ്രതാപ്, ഷെമീർ, ഉളിയക്കോവിൽ ഉല്ലാസ്, ഹർഷാദ്, രഞ്ജിത്ത് കല്ലിംഗമുഖം, സുബലാൽ, അർജുൻ, ബിച്ചു, ആഷിഖ് ബൈജു എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story