Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:49 AM IST Updated On
date_range 25 Oct 2017 10:49 AM ISTകേരളത്തെ അപകീർത്തിപ്പെടുത്താൻ കേന്ദ്രഭരണ സംവിധാനം തിരിച്ചുവിട്ടു ^മുഖ്യമന്ത്രി
text_fieldsbookmark_border
കേരളത്തെ അപകീർത്തിപ്പെടുത്താൻ കേന്ദ്രഭരണ സംവിധാനം തിരിച്ചുവിട്ടു -മുഖ്യമന്ത്രി * എ.കെ.പി.സി.ടി.എ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം തിരുവനന്തപുരം: ഫെഡറൽ തത്ത്വങ്ങൾ ലംഘിച്ച് ഭരണസംവിധാനത്തെയാകെ, സംസ്ഥാനത്തിനെതിരെയും സർക്കാറിനെതിരെയും കേന്ദ്രവും ബി.ജെ.പിയും തിരിച്ചുവിെട്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.കെ.പി.സി.ടി.എ സംസ്ഥാന വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതക്കും അസഹിഷ്ണുതക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. അതിനെതിരെ കേരളീയ സമൂഹത്തിെൻറ കരുത്ത് ആ ഘട്ടത്തിൽ പ്രകടമായി. കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ നാട്ടിലെ ആശുപത്രികളുടെ അവസ്ഥയെന്താണെന്നും പിണറായി ചോദിച്ചു. സ്വാതന്ത്ര്യസമരത്തിൽ വഞ്ചനപരമായ നിലപാട് സ്വീകരിച്ചവർ രാജ്യത്തെ നിയന്ത്രിക്കുേമ്പാൾ ചരിത്രത്തെ തന്നെ തിരുത്തുകയാണ്. ചരിത്രത്തെ മൂടിവെച്ച് തങ്ങളെ മഹത്വവത്കരിക്കുന്ന പുതിയ ചരിത്ര രചന നടത്തുന്നു. രാജ്യത്തിനു മുന്നിൽ അപകടകരമായ ഭാവിയാണുള്ളത്. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യുന്നവരോടുള്ള അസഹിഷ്ണുതയാണ് ഗാന്ധിവധം മുതൽ ഗൗരി ലേങ്കഷിെൻറ വധം വരെയുള്ളവ. കേരളം ഇത്തരം കാര്യങ്ങളിൽ വ്യത്യസ്തമാണെങ്കിലും എം.ടി. വാസുദേവൻ നായർക്കും കമലിനുെമതിരെ വന്ന കാര്യങ്ങൾ ആശങ്കയോടെ കാണേണ്ടതാണ്. ശാസ്ത്ര വസ്തുതകൾക്കെതിരായി രാജ്യത്തെ ഉന്നത പദവി വഹിക്കുന്നവർ പോലും വർഗീയമായി പ്രചാരണങ്ങൾ നടത്തുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ് എ.ജി. ഒലീന അധ്യക്ഷത വഹിച്ചു. ഡോ. എ. സമ്പത്ത് എം.പി, കെ.എൽ. വിേവകാനന്ദൻ, എ. ശ്രീകുമാർ, ടി.സി. മാത്തുക്കുട്ടി, സി. ഹരികൃഷ്ണൻ, ടി.എസ്. രഘുലാൽ, എം.എസ്. ബിജുക്കുട്ടൻ, അശോക്കുമാർ, എം. ഷാജഹാൻ, പി. ഉഷാദേവി, ഡോ.കെ.കെ. ദാമോദരൻ, എസ്. നസീബ്, ഡോ. ആർ. രഘുനാഥൻ നായർ, അനിൽ, ഡോ.പി.എൻ. ഹരികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story