Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:49 AM IST Updated On
date_range 25 Oct 2017 10:49 AM ISTസ്ത്രീസുരക്ഷ ഉറപ്പാക്കാൻ ഇനി നിർഭയ വളൻറിയർമാരും
text_fieldsbookmark_border
തിരുവനന്തപുരം: സ്ത്രീസുരക്ഷാനടപടികൾ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി പ്രാദേശിക തലങ്ങളിൽ വനിതാ സന്നദ്ധ സേവകരുടെ സേവനം ഉപയോഗപ്പെടുത്തും. നിർഭയ പദ്ധതി സംസ്ഥാന തലത്തിൽ നടപ്പാക്കാനും തീരുമാനിച്ചു. സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാറിെൻറ സമഗ്രനടപടികളുടെ ഭാഗമായാണ് പൊലീസ് പദ്ധതി നടപ്പാക്കുന്നത്. മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചിയിൽ നടപ്പാക്കിയ പദ്ധതി പോരായ്മകൾ പരിഹരിച്ചാണ് സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുക. ഇതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറപ്പെടുവിച്ചു. എ.ഡി.ജി.പി ഡോ.ബി.സന്ധ്യ നോഡൽ ഓഫിസറായ സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഐ.ജി എസ്.ശ്രീജിത്ത്, വനിത പൊലീസ് ബറ്റാലിയൻ കമാൻഡൻഡ്് ആർ. നിശാന്തിനി, കൊല്ലം സിറ്റി കമീഷണർ എസ്.അജിതബീഗം, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണർ മെറിൻ ജോസഫ് എന്നിവർ ഇതിൽ അംഗങ്ങളാണ്. 'നിർഭയകേരളം സുരക്ഷിതകേരളം' പദ്ധതിയുടെ ഭാഗമായി മുനിസിപ്പൽ -പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ അഞ്ചുപേരടങ്ങുന്ന വനിതാ സംഘത്തെ വളൻറിയർമാരായി നിയോഗിക്കും. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിനെ സഹായിക്കലും അക്രമങ്ങൾ സംബന്ധിച്ച് വിവരം നൽകലും സ്ത്രീകൾക്ക് ബോധവത്കരണം നൽകലുമാണ് ഇവരുടെ ചുമതല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിെല സമിതിയാണ് വളൻറിയർമാരെ അഭിമുഖത്തിലൂടെ െതരഞ്ഞെടുക്കുക. രണ്ടുമാസം വീതം ഓരോ അംഗവും ഗ്രൂപ്പിന് നേതൃത്വം നൽകും. ഗ്രൂപ് അംഗങ്ങൾ ആഴ്ചതോറും യോഗം ചേരണം. മാസത്തിലൊരിക്കൽ നിർഭയ വളൻറിയർമാരുടെ യോഗം ബന്ധപ്പെട്ട എസ്.എച്ച്.ഒയും നിർഭയ ഗ്രൂപ് ലീഡർമാരുടെ യോഗം ഡിവൈ.എസ്.പി ൈക്രം ഡിറ്റാച്ച്മെൻറ്, വനിതാസെൽ സി.ഐ എന്നിവരും വിളിച്ചുചേർക്കണം. ജില്ലാ പൊലീസ് മേധാവിമാർ ആറുമാസത്തിലൊരിക്കൽ നിർഭയ വളൻറിയർമാരുടെ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തുമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story