Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:49 AM IST Updated On
date_range 25 Oct 2017 10:49 AM ISTപൂർവികരുടെ അധ്വാനമാണ് ഇന്നത്തെ ഫലമെന്ന് ഒാർക്കണം ^മോഹന്‍ ഭാഗവത്
text_fieldsbookmark_border
പൂർവികരുടെ അധ്വാനമാണ് ഇന്നത്തെ ഫലമെന്ന് ഒാർക്കണം -മോഹന്‍ ഭാഗവത് തിരുവനന്തപുരം: പൂർവികരുടെ ഇന്നലത്തെ അധ്വാനത്തിെൻറ ഫലമാണ് നാം ഇന്ന് ഭക്ഷിക്കുന്നതെന്ന് എേപ്പാഴും ഒാർമിച്ചാൽ നാളെ ശോഭനമാക്കാൻ സാധിക്കുമെന്ന് ആർ.എസ്.എസ് തലവൻ ഡോ. മോഹൻ ഭാഗവത്. നമുക്കും വലിയ ഉത്തരവാദിത്തമാണുള്ളതെന്ന് തിരിച്ചറിയണം. ആത്മവിശ്വാസമുണ്ടെങ്കിൽ അത് കരുത്ത് നൽകും. അതാകണം ഒാരോ ഇന്ത്യൻ പൗരെൻറയും മനസ്സിലുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരെൻറ നവതി ആഘോഷങ്ങളുടെ സമാപനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മോഹന്‍ ഭാഗവത്. എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ശ്രേഷ്ഠ ജീവിതമാണ് പി. പരമേശ്വരേൻറത്. പ്രചാരകനെന്നനിലയില്‍ രാഷ്ട്രത്തിനായി സര്‍വതും ത്യജിച്ച വ്യക്തിയാണ് അദ്ദേഹം. ഇത്തരം ജീവിതങ്ങള്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ കേന്ദ്രമന്ത്രിയും എം.പിയുമാകാൻ കാരണക്കാരൻ പി. പരമേശ്വരനാണെന്നും അദ്ദേഹമാണ് തെൻറ പേര് രാജ്യസഭാംഗമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അധ്യക്ഷത വഹിച്ച ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. വിവേകാനന്ദ വേദിക് മിഷന്‍ അധ്യക്ഷ ഡോ എം. ലക്ഷ്മികുമാരി, സുരേഷ് ഗോപി എം.പി, ശ്രീരാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി. സദ്ഭാവനാനന്ദ, കെ.പി.എം.എസ് അധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍, ശാന്തിഗിരി ആശ്രമം ഒർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കവി പി. നാരായണക്കുറുപ്പ്, വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ്. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു. പരമേശ്വരെൻറ ലേഖനസമാഹാരത്തിെൻറ പ്രകാശനം ബി.എം.എസ് ദേശീയഅധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന് ആദ്യപ്രതി നല്‍കി ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story