Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൗരിയുടെ മരണം:...

ഗൗരിയുടെ മരണം: അധ്യാപികമാർ​െക്കതിരെ ശക്തമായ വകുപ്പുകൾ

text_fields
bookmark_border
അധ്യാപികമാരെ സസ്െപൻഡ് ചെയ്തെന്ന് കൊല്ലം രൂപത കൊല്ലം: കോട്ടമുക്ക് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി മരിക്കാനിടയായ സംഭവത്തിൽ സ്കൂളിലെ അധ്യാപികമാരായ ക്രെസൻറ്, സിന്ധു എന്നിവർക്കെതിരെ ശക്തമായ വകുപ്പുകൾ േചർത്ത് കേസെടുത്തതായി കൊല്ലം വെസ്റ്റ് പൊലീസ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും മാനസിക പീഡനത്തിനും അടക്കമാണ് കേെസടുത്തത്. എന്നാൽ, രണ്ട് അധ്യാപികമാരും ഒളിവിൽ ആയതിനാൽ പിടികൂടാനായിട്ടില്ല. അധ്യാപികമാർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായും റിപ്പോർട്ടുണ്ട്. ഗൗരിയെ ആദ്യം ചികിത്സിച്ച കൊല്ലത്തെ ബെൻസിഗർ ആശുപത്രിയിൽ ചൊവ്വാഴ്ച പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ കുട്ടിയുടെ ചികിത്സാ രേഖകൾ പിടിച്ചെടുത്തു. പെൺകുട്ടിയെ പരിശോധിച്ച ഡോ. ജയകുമാറിനെയും പൊലീസ് ചോദ്യം ചെയ്തു. സ്‌കൂളി​െൻറ മൂന്നാംനിലയില്‍നിന്ന് വീണു പരിക്കേറ്റ കുട്ടിയെ സ്കൂൾ മാനേജ്മ​െൻറി​െൻറതന്നെ അധീനതയിലുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പരാതി നൽകിയിരുന്നു. ഇൗ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. രേഖകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനി ഗൗരി മരിക്കാനിടയായ സംഭവത്തിൽ അധ്യാപികമാരായ ക്രെസൻറ്, സിന്ധു എന്നിവരെ സസ്പെൻഡ് ചെയ്തതായും സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും കൊല്ലം രൂപത അധികൃതർ അറിയിച്ചു. ദാരുണമായ സംഭവത്തിൽ അനുശോചിക്കുന്നതായി രൂപത പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ബെൻസിഗർ ആശുപത്രിയിൽ ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല. ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. മറിച്ചുള്ള പ്രതികരണങ്ങളിൽ രൂപത ആശങ്ക രേഖപ്പെടുത്തി. പൊലീസും സർക്കാർ ഏജൻസികളും നടത്തുന്ന ഏതന്വേഷണത്തെയും സ്വാഗതം ചെയ്യും. അന്വേഷണവുമായി സഹകരിക്കുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവെത്തക്കുറിച്ച് നിഷ്പക്ഷമായി അന്വേഷണം നടത്തി മൂന്ന് ആഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കൊല്ലം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് കമീഷൻ അംഗം കെ. മോഹൻകുമാർ നോട്ടീസ് നൽകി. കേസ് നവംബറിൽ കൊല്ലത്ത് പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story