Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംഘ്​പരിവാറി​െൻറ...

സംഘ്​പരിവാറി​െൻറ രാഷ്​ട്രീയ അജണ്ടകൾക്ക് വിദ്യാഭ്യാസമന്ത്രി കൂട്ടുനിൽക്കുന്നു ^കെ.വി. സഫീർഷാ

text_fields
bookmark_border
സംഘ്പരിവാറി​െൻറ രാഷ്ട്രീയ അജണ്ടകൾക്ക് വിദ്യാഭ്യാസമന്ത്രി കൂട്ടുനിൽക്കുന്നു -കെ.വി. സഫീർഷാ തിരുവനന്തപുരം: ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്‌ദി ആഘോഷങ്ങൾ സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടത്തണമെന്ന വിദ്യാഭ്യാസവകുപ്പി​െൻറ സർക്കുലറിലൂടെ വിദ്യാഭ്യാസമന്ത്രി പ്രഫ. രവീന്ദ്രനാഥ് സംഘ് അജണ്ടകൾക്ക് കൂട്ടുനിൽക്കുകയാണെന്ന് തെളിഞ്ഞെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷാ. സംഘ്പരിവാർ അവരുടെ അജണ്ടകൾ നടപ്പാക്കുന്നത് പ്രധാനമായും വിദ്യാഭ്യാസമേഖലയിലൂടെയാണ് . ഈ വിഷയവുമായി ബന്ധപ്പെട്ട് സമീപകാലത്ത് കേരളത്തിൽ നടന്ന പല സംഭവങ്ങളിലും സംസ്ഥാന സർക്കാറും വിദ്യാഭ്യാസമന്ത്രിയും തീർത്തും ഉദാസീനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് സംഘ് വിരുദ്ധ വീരസ്യങ്ങൾ പ്രസംഗിക്കുകയും മറുഭാഗത്ത് സംഘ് അജണ്ടകൾക്ക് വെള്ളവും വളവും നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സംസ്ഥാനസർക്കാർ അവസാനിപ്പിക്കണം. കുറുക്കുവഴികളിലൂടെ സംഘ് വിധേയത്വം പ്രകടിപ്പിക്കാനും നടപ്പാക്കാനും കൂട്ടുനിൽക്കുന്ന വിദ്യാഭ്യാസ മന്ത്രിയെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് തെരുവിൽ വിചാരണ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story