Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:49 AM IST Updated On
date_range 25 Oct 2017 10:49 AM ISTഅക്ഷയ സംരംഭകർ നാളെ െഎ.ടി മിഷൻ ഒാഫിസ് മാർച്ച് നടത്തും
text_fieldsbookmark_border
തിരുവനന്തപുരം: അക്ഷയ സംരംഭത്തെ തകർക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കേന്ദ്രങ്ങൾ അടച്ചിട്ട് തിരുവനന്തപുരത്തെ െഎ.ടി മിഷൻ ഒാഫിസിലേക്ക് മാർച്ച് നടത്തുമെന്ന് അസോ. ഒാഫ് െഎ.ടി എംേപ്ലായീസ് (സി.െഎ.ടി.യു) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തുക, വ്യാജ സേവന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് പി.എസ്. മധുസൂദനൻ, ജന. സെക്രട്ടറി എ.ഡി. ജയൻ, ബൈജു എ.സ്റ്റീഫൻ, ജെ. സജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story