Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:47 AM IST Updated On
date_range 25 Oct 2017 10:47 AM ISTപകൽക്കുറി സ്റ്റേ സർവിസ്: എം.എൽ.എ^എം.ഡി കൂടിക്കാഴ്ച ഇന്ന്
text_fieldsbookmark_border
പകൽക്കുറി സ്റ്റേ സർവിസ്: എം.എൽ.എ-എം.ഡി കൂടിക്കാഴ്ച ഇന്ന് കിളിമാനൂർ: കിളിമാനൂർ-പള്ളിക്കൽ-പകൽക്കുറി സ്റ്റേ സർവിസ് പുനരാരംഭിക്കാൻ സാധ്യത തെളിയുന്നു. വർക്കല എം.എൽ.എ വി. ജോയി കെ.എസ്.ആർ.ടി.സി എം.ഡി ഹേമചന്ദ്രനുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. സർവിസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷ തന്നെയാണ് എം.എൽ.എ മുന്നോട്ടുവെക്കുന്നത്. കിളിമാനൂരിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങിയ 1980കളിൽ ആരംഭിച്ച ആദ്യ സ്റ്റേ സർവിസാണ് പകൽക്കുറിയിലേക്കുള്ളത്. ജനോപകാരപ്രദമാണെന്ന കാരണത്താൽ ഏറെ ശ്രദ്ധിക്കപ്പെട്ട സർവിസായിരുന്നു. രാത്രി 10.10ന് കിളിമാനൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് പകൽക്കുറിയിൽ അവസാനിക്കുന്ന സർവിസ് രാവിലെ 5.20ന് ഇവിടെ നിന്ന് ആരംഭിക്കും. മലയാമഠം, പോങ്ങനാട്, തുമ്പോട്, മടവൂർ, പള്ളിക്കൽ, പകൽക്കുറി പ്രദേശത്തുള്ളവർക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഈ സർവിസ്. ഒരു മുന്നൊരുക്കവും കൂടാതെയാണ് കഴിഞ്ഞ ഏഴിന് കിളിമാനൂർ ഡിപ്പോയിൽ മിന്നൽ പരിശോധന നടത്തിയ അന്നത്തെ എം.ഡി രാജമാണിക്യം സർവിസ് നിർത്തലാക്കാൻ ഉത്തരവിട്ടത്. ജനരോഷം ശക്തമായതോടെ എം.എൽ.എമാരടക്കം ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ എം.ഡിയെ സർക്കാർ മാറ്റുകയും ചെയ്തു. തുടർന്ന്, കഴിഞ്ഞ 16 മുതൽ രാത്രി 8.20, 10.10, പുലർച്ചയുള്ള 5. 20 ട്രിപ്പുകൾ ഒഴിവാക്കി വീണ്ടും സർവിസ് ആരംഭിച്ചു. എന്നാൽ കലക്ഷൻ കുറവെന്ന കാരണം പറഞ്ഞ് നിർത്തലാക്കിയ സർവിസ് റൂട്ട് മാറ്റി പുനരാരംഭിച്ചിട്ടും കാര്യമായ ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ല. ബുധനാഴ്ച എം.ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നറിയിച്ച എം.എൽ.എ പുനരാരംഭിച്ച സർവിസിെൻറ സമയത്തെച്ചൊല്ലി വിമർശനവും ഉന്നയിച്ചു. സ്വകാര്യ ബസുകളടക്കമുള്ള സമയത്തെ റൂട്ട് ശരിയല്ലെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story