Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:47 AM IST Updated On
date_range 25 Oct 2017 10:47 AM ISTസെൻറ് തോമസ് എൻജിനീയറിങ് കോളജിൽ ദേശീയ ശിൽപശാലയും ശാസ്ത്ര പ്രദർശനവും
text_fieldsbookmark_border
തിരുവനന്തപുരം: സെൻറ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജി 25 മുതൽ 27 വരെ ത്രിദിന ദേശീയ ശിൽപശാല സംഘടിപ്പിക്കും. 'പരിസ്ഥിതി സുസ്ഥിരത' വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ശിൽപശാല എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കേരള സാങ്കേതിക ശാസ്ത്ര സർവകലാശാല േപ്രാ വൈസ് ചാൻസലർ ഡോ. അബ്ദുൽ റഹ്മാൻ വിഷയാവതരണം നടത്തും. 26, 27 തീയതികളിൽ നടത്തപ്പെടുന്ന ശാസ്ത്ര പ്രദർശനത്തിൽ ഐ.എസ്.ആർ.ഒ, ഒാൾ ഇന്ത്യ റേഡിയോ, അനെർട്ട്, കയർ ബോർഡ്, പ്രിയദർശിനി പ്ലാനറ്റേറിയം, മാലിന്യ നിയന്ത്രണ ബോർഡ്, കെൽേട്രാൺ, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി, ഹൈക്കൺ ഗ്രൂപ്, മാജിക് പ്ലാനറ്റ്, ബയോഡൈവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് തുടങ്ങി വിവിധ സ്ഥാപനങ്ങളും ഏജൻസികളും പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story