Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:47 AM IST Updated On
date_range 25 Oct 2017 10:47 AM ISTഎൻജിനീയറിങ് സാമഗ്രികളുടെ കയറ്റുമതി മികവ്; അവാർഡുകൾ ഇന്ന് വിതരണം ചെയ്യും
text_fieldsbookmark_border
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ എൻജിനീയറിങ് സാമഗ്രികളുടെ മികച്ച കയറ്റുമതിക്കുള്ള എൻജിനീയറിങ് എക്സ്പോർട്ട് പ്രേമാഷൻ കൗൺസിൽ (ഇ.ഇ.പി.സി) അവാർഡുകൾ ബുധനാഴ്ച വൈകീട്ട് ആറിന് താജ് വിവാന്തയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദക്ഷിണേന്ത്യയിൽനിന്നുള്ള 70 മികച്ച എൻജിനീയറിങ് കമ്പനികൾക്കാണ് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിക്കുക. ഒാരോ ഉപ മേഖലയിലും ചെറുകിട, ഇടത്തരം യൂനിറ്റുകൾക്ക് മികച്ച പ്രവർത്തനം നോക്കി പ്രത്യേകമായാണ് അവാർഡ് നൽകുന്നത്. 2015-16നെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽനിന്നുള്ള എൻജിനീയറിങ് കയറ്റുമതി 2016 -17ൽ 11 ശതമാനം വർധിച്ചതായും ഭാരവാഹികൾ പറഞ്ഞു. ഇ.ഇ.പി.സി റീജനൽ ചെയർമാൻ മഹേഷ് കെ. ദേശായ്, സി.എച്ച്. നഡിഗർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story