Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅർഹതയുള്ളവർക്ക് തൊഴിൽ...

അർഹതയുള്ളവർക്ക് തൊഴിൽ നിഷേധിക്കരുത് ^എ.ഐ.ടി.യു.സി

text_fields
bookmark_border
അർഹതയുള്ളവർക്ക് തൊഴിൽ നിഷേധിക്കരുത് -എ.ഐ.ടി.യു.സി തിരുവനന്തപുരം: സംസ്ഥാന സർക്കാർ, അർധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേല കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ അർഹതയുള്ളവർക്ക് നിയമാനുസൃതം തൊഴിൽ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ഭാരവാഹികളുടെ യോഗം സർക്കാറിനോടും ബന്ധപ്പെട്ട സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ഒഴിവുള്ള തസ്തികകളിൽ നിയമങ്ങളും ചട്ടങ്ങളും സ്റ്റാറ്റ്യൂട്ടും അനുസരിച്ചുവേണം തൊഴിലാളികളെ നിയമിക്കേണ്ടത്. പകരം വളരെ കുറഞ്ഞ വേതനത്തിന് ഏജൻസികളിൽനിന്ന് തൊഴിലാളികളെ നിയമിക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. കരാർ, കാഷ്വൽ, ദിവസവേതനം തുടങ്ങി വിവിധ തലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളെ നിയമാനുസൃതം സ്ഥിരപ്പെടുത്താനും നടപടി ഉണ്ടാകണം. വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story