Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:44 AM IST Updated On
date_range 25 Oct 2017 10:44 AM ISTബൈക്ക് മോഷണസംഘം പിടിയില്‍
text_fieldsbookmark_border
* സംഘത്തില്‍ രണ്ട് കൗമാരക്കാരും മണ്ണന്തല: നഗരത്തില്‍ കറങ്ങിനടന്ന് ബൈക്ക് മോഷ്ടിക്കുന്ന സംഘം പിടിയില്‍. സംഘത്തില്‍ രണ്ട് കൗമാരക്കാരും ഉണ്ട്. ഉള്ളൂര്‍ വില്ലേജില്‍ മണ്ണന്തല വാര്‍ഡില്‍ ചെഞ്ചേരി ലക്ഷം വീട് കോളനിക്ക് സമീപം വി.എൻ.ആര്.എ ഒന്നാം നമ്പര്‍ വീട്ടില്‍ കിരണ്‍ (21), പേരൂര്‍ക്കട കുടപ്പനക്കുന്ന് വില്ലേജില്‍ പാതിരിപ്പള്ളി വാര്‍ഡില്‍ ചൂഴമ്പാല പിരപ്പന്‍കോട് എസ്.എസ് നിവാസില്‍ ശ്രീരാഗ് സുരേഷ് (21) എന്നിവരെക്കൂടാതെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് മണ്ണന്തല പൊലീസിെൻറ പിടിയിലായത്. അടുത്തിടെ നാലാഞ്ചിറക്ക് സമീപത്തുനിന്ന് മോഷണം പോയ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് നാല്‍വര്‍ സംഘം വലയിലാവാന്‍ കാരണം. നാലാഞ്ചിറയിലെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍നിന്ന് ഇവരുടെ ചിത്രങ്ങള്‍ ലഭിച്ചതോടെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. അന്വേഷണത്തില്‍ മറ്റു ചില ബൈക്ക് മോഷണക്കേസുകളിലും ഇവര്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ മുട്ടട, നാലാഞ്ചിറ, വഞ്ചിയൂര്‍, അമ്പലംമുക്ക് ഭാഗങ്ങളില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ചതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ചശേഷം വില്പനക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന നാല് ബൈക്കുകളും കണ്ടെത്തി. ചൂഴമ്പാലക്ക് സമീപത്തെ ആക്രിക്കടയില്‍ വിറ്റ മറ്റൊരു ബൈക്കും കണ്ടെടുത്തു. പിടിയിലായ നാലുപേരില്‍ കിരണ്‍, ശ്രീരാഗ് സുരേഷ് എന്നിവരെ ചൊവ്വാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി. കേൻറാണ്‍മെൻറ് അസി. കമീഷണര്‍ സുനീഷ് ബാബുവിെൻറ നിര്‍ദേശാനുസരണം പേരൂര്‍ക്കട പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്റ്റുവര്‍ട്ട് കീലര്‍, മണ്ണന്തല സബ് ഇന്‍സ്പെക്ടര്‍ എസ്. അനൂപ്, ഗ്രേഡ് എസ്.ഐ സുരേന്ദ്രന്, സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍മാരായ മംഗളഭാനു, ഹരി കുമാര്‍, നാസര്‍, സിവില്‍ പൊലീസ് ഒാഫിസര്‍മാരായ പ്രഫുല്‍ കുമാര്‍, ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചിത്രം: പിടിയിലായ കിരണും ശ്രീരാഗ് സുരേഷും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story