Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:46 AM IST Updated On
date_range 23 Oct 2017 10:46 AM ISTബാങ്ക് കെട്ടിടത്തിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തിപരത്തി - - -
text_fieldsbookmark_border
കൊട്ടാരക്കര: സിൻഡിക്കേറ്റ് ബാങ്കിെൻറ കൊട്ടാരക്കര പുലമൺ ശാഖയിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തിപരത്തി. ഞായറാഴ്ച വൈകീട്ട് 5.45ഓടെയാണ് സംഭവം. അവധി ആയതിനാൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. കൊട്ടാരക്കരയിൽ താമസിക്കുന്ന ബാങ്ക് മാനേജർ അതുവഴി വന്നപ്പോഴാണ് ബാങ്കിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ കൊട്ടാരക്കരയിലെ അഗ്നിശമനസേനയെ അറിയിക്കുകയും അവർ പുക കെടുത്തുകയുമായിരുന്നു. കമ്പ്യൂട്ടർ സർവർ മുറിയിലെ നെറ്റ്വർക്ക് റൂട്ടർ കത്തിയാണ് പുക ഉയർന്നതെന്ന് പൊലീസ് പറഞ്ഞു. ബാങ്കിെൻറ മുകളിലത്തെ നിലയിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും പ്രവർത്തിക്കുന്നുണ്ട്. രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ വി. മുരളീധരൻ നായരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ സി. രമേശ്‌കുമാർ, വി.എം. മനോജ്, ആർ. സജീവ്, ഷൈൻ പ്രമോദ്, പവിത്രൻ, ഹരിചന്ദ് എന്നിവർ ചേർന്നാണ് തീഅണച്ചത്. - -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story